Wednesday, September 26th, 2018

തുരുത്തി അലൈമെന്റ്; കത്ത് കൊടുത്തത് ആര്: കെഎം ഷാജി

ജനവാസ കേന്ദ്രത്തിലൂടെ അലൈന്‍മെന്റ് തെരഞ്ഞെടുത്ത് ദ്രോഹിക്കാനാണ്.

Published On:Sep 11, 2018 | 12:58 pm

കണ്ണൂര്‍: വേളാപുരം – പാപ്പിനിശേരി തുരുത്തിയുടെ പഴയ അലൈമെന്റ് മാറണമെന്ന് പറഞ്ഞ് കത്ത് കൊടുത്തത് ആരാണെന്നും അതുകൊണ്ടുള്ള മെച്ചം എന്താണെന്ന് വ്യക്തമാക്കണമെന്ന് കെ എം ഷാജി എം എല്‍ എ. എന്തുകൊണ്ടാണ് പാവങ്ങള്‍ മാത്രം ഈ അലൈമെന്റില്‍ ഉള്‍പ്പെട്ടത്. കോട്ടക്കുന്ന, അത്താഴകുന്ന്, കല്ല്‌കെട്ട് ചിറ, വേളാപുരം, പാപ്പിനിശേരി, തുരുത്തി, ബൈപ്പാസ് കുടിയിറക്കല്‍ സംയുക്ത സമര സമിതിയുടെ നേതൃത്യത്തില്‍ കലക്‌ട്രേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
ദേശീയപാത ജനവാസം കുറഞ്ഞ പ്രദേശത്തുകൂടി വരേണ്ട അലൈമെന്റ എന്തുകൊണ്ടാണ് ബന്ധപ്പെട്ട അധികൃതര്‍ തെരഞ്ഞെടുത്തത്. ഇത് ജനങ്ങളെ ദ്രോഹിക്കാന്‍ വേണ്ടിയല്ലേ. ഇതിന് പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ട്. പ്രത്യേകിച്ച് എം എല്‍ എ എം പി യുടെയും ഇടപെടല്‍. നിലവിലുള്ള 3ഡി നോട്ടിഫിക്കേഷനെ മാറ്റി അലൈന്‍മെന്റ് മാറ്റണമെന്നും അദ്ദേഹം പറഞ്ഞു. അശാസ്ത്രിയ അലൈമെന്റുകള്‍ പുനര്‍നിര്‍ണയിക്കുക, ജനദ്രോഹ കുടിയിറക്കലുകള്‍ നിര്‍ത്തിവെക്കുക തുടക്കിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സമരസമിതി കണ്‍വീനര്‍ നിശില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. രാജീവന്‍ എളയാവൂര്‍, രാധാകൃഷ്ണന്‍, സി സീനത്ത്, കെ വി ഹാരിസ്, സി ബാലകൃഷ്ണന്‍, കോട്ടക്കുന്ന് സമരസമിതി ചെയര്‍മാന്‍ ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.

LIVE NEWS - ONLINE

  • 1
    5 mins ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    3 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    4 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    4 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    5 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു