Friday, April 19th, 2019

തുരന്തോ എക്‌സ്പ്രസുകള്‍ നഷ്ടത്തില്‍ ; റെയില്‍വെ

        പാലക്കാട്: തുരന്തോ എക്‌സ്പ്രസുകള്‍ നഷ്ടത്തിലാണെന്ന് റെയില്‍വെ. ഇതിന്റെ ഭാഗമായി നഷ്ടം കൂടിയ തുരന്തോകളെ കൂടുതല്‍ സ്‌റ്റോപ്പുകള്‍ അനുവദിച്ച് സൂപ്പര്‍ എ.സി എക്‌സ്പ്രസുകളാക്കി പുനഃക്രമീകരിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഉത്തര റെയില്‍വെയിലെ ഒരു തുരന്തോ എക്‌സ്പ്രസ് ഇന്റര്‍സിറ്റിയാക്കി മാറ്റി. തിരുവനന്തപുരംചെന്നൈ, കോയമ്പത്തൂര്‍ചെന്നൈ തുരന്തോ എക്‌സ്പ്രസുകളെയാണ് കൂടുതല്‍ സ്‌റ്റോപ്പുകള്‍ നല്‍കി പുനഃക്രമീകരിച്ചത്. തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ട് കോയമ്പത്തൂര്‍ചെന്നൈ തുരന്തോ എക്‌സ്പ്രസിനെ ശതാബ്ദി എക്‌സ്പ്രസാക്കി മാറ്റി. തിരുവനന്തപുരംചെന്നൈ തുരന്തോയെ സൂപ്പര്‍ എ.സി … Continue reading "തുരന്തോ എക്‌സ്പ്രസുകള്‍ നഷ്ടത്തില്‍ ; റെയില്‍വെ"

Published On:Dec 17, 2013 | 12:52 pm

Train Full

 

 

 

 
പാലക്കാട്: തുരന്തോ എക്‌സ്പ്രസുകള്‍ നഷ്ടത്തിലാണെന്ന് റെയില്‍വെ. ഇതിന്റെ ഭാഗമായി നഷ്ടം കൂടിയ തുരന്തോകളെ കൂടുതല്‍ സ്‌റ്റോപ്പുകള്‍ അനുവദിച്ച് സൂപ്പര്‍ എ.സി എക്‌സ്പ്രസുകളാക്കി പുനഃക്രമീകരിക്കാന്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഉത്തര റെയില്‍വെയിലെ ഒരു തുരന്തോ എക്‌സ്പ്രസ് ഇന്റര്‍സിറ്റിയാക്കി മാറ്റി. തിരുവനന്തപുരംചെന്നൈ, കോയമ്പത്തൂര്‍ചെന്നൈ തുരന്തോ എക്‌സ്പ്രസുകളെയാണ് കൂടുതല്‍ സ്‌റ്റോപ്പുകള്‍ നല്‍കി പുനഃക്രമീകരിച്ചത്. തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളില്‍ സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ട് കോയമ്പത്തൂര്‍ചെന്നൈ തുരന്തോ എക്‌സ്പ്രസിനെ ശതാബ്ദി എക്‌സ്പ്രസാക്കി മാറ്റി. തിരുവനന്തപുരംചെന്നൈ തുരന്തോയെ സൂപ്പര്‍ എ.സി എക്‌സ്പ്രസാക്കി മാറ്റിയെങ്കിലും നഷ്ടത്തില്‍ നിന്നും കരകയറ്റാനുള്ള നടപടി ഉണ്ടായില്ലെന്നാണ് ആക്ഷേപം. ആവശ്യപ്പെട്ട സ്ഥലങ്ങളില്‍ പോലും സ്‌റ്റോപ്പുകള്‍ അനുവദിക്കാതെ കേരളത്തിന് സൗകര്യമാകേണ്ട വണ്ടിയെ നഷ്ട കണക്കിന്റെ പേരില്‍ ഇല്ലായ്മ ചെയ്യാനാണ് നീക്കം. നിലവില്‍ ആഴ്ചയില്‍ രണ്ടുദിവസം സര്‍വീസ് നടത്തുന്ന ഈ വണ്ടിക്ക് തിരുവനന്തപുരം വിട്ടാല്‍ കൊല്ലത്തും എറണാകുളത്തും മാത്രമാണ് സ്‌റ്റോപ്പുള്ളത്. ഡിസംബര്‍ 25 മുതല്‍ ആലപ്പുഴയിലും കൂടി സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ടെങ്കിലും അതുകൊണ്ട് കേരളത്തിന്റെ ആവശ്യം പൂര്‍ത്തീകരിക്കപ്പെടില്ല. കോയമ്പത്തൂര്‍ വഴി പോകാത്ത ഈ വണ്ടിക്ക് തൃശൂര്‍, പാലക്കാട്, സേലം എന്നിവിടങ്ങളില്‍ കൂടി സ്‌റ്റോപ്പ് വേണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. പക്ഷേ ഡിവിഷന്‍ ആസ്ഥാനമായ പാലക്കാട് പോലും വണ്ടി നിര്‍ത്താന്‍ റെയില്‍വെ തയ്യാറായിട്ടില്ല. ഡിവിഷന്‍ ആസ്ഥാനത്തെ സ്‌റ്റേഷന്‍ വഴി കടന്നുപോയിട്ടും നിര്‍ത്താത്ത സംഭവം ഇതാദ്യമാണെന്ന് പറയുന്നു. അതേസമയം, ലോക്കോ പൈലറ്റുകളുടെയും ഗാര്‍ഡിന്റെയും മാറ്റത്തിനുവേണ്ടി വണ്ടിക്ക് പാലക്കാട്ട് ടെക്‌നിക്കല്‍ സ്‌റ്റോപ്പുണ്ട്. എന്നിട്ടുപോലും പാലക്കാട്ട് സ്‌റ്റോപ്പ് അനുവദിക്കാത്തതിനു പിന്നില്‍ രാഷ്ട്രീയ താല്‍പ്പര്യമാണെന്നും സൂചനയുണ്ട്. പാലക്കാടിനേക്കാള്‍ ചെറുതും വരുമാനകുറവുമുള്ള സ്‌റ്റേഷനുകളായ കൊല്ലവും ആലപ്പുഴയും പരിഗണിച്ചിട്ടും പാലക്കാടിനെ തഴഞ്ഞതാണ് ആക്ഷേപത്തിനിടയാക്കുന്നത്.

LIVE NEWS - ONLINE

  • 1
    8 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    9 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    11 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    15 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    16 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം