Friday, September 21st, 2018

തുമ്പോളിയില്‍ വീട് കുത്തിത്തുറന്ന് വന്‍മോഷണം

ആലപ്പുഴ: അടുക്കള വാതില്‍ കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങളും 11,000 രൂപയും അപഹരിച്ചു. തുമ്പോളി കൈമാപറമ്പ് രാജമ്മയുടെ വീട്ടിലാണു മോഷണം നടന്നത്. വീടിന്റെ അടുക്കള വാതില്‍ കമ്പിപ്പാര ഉപയോഗിച്ചു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. രാജമ്മയുടെ മക്കളായ രജിത, രേഷ്മ, ചെറുമകള്‍ അമല എന്നിവരുമാണു വീട്ടിലുണ്ടായിരുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും രജിതയുടെയും അമലയുടെയും കഴുത്തിലുണ്ടായിരുന്ന മാലയുമാണു മോഷണം പോയത്. പല മുറികളിലായുണ്ടായിരുന്ന 11,000 രൂപയും മോഷ്ടിക്കപ്പെട്ടു. അലമാരയില്‍നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ … Continue reading "തുമ്പോളിയില്‍ വീട് കുത്തിത്തുറന്ന് വന്‍മോഷണം"

Published On:Sep 7, 2018 | 8:09 am

ആലപ്പുഴ: അടുക്കള വാതില്‍ കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണാഭരണങ്ങളും 11,000 രൂപയും അപഹരിച്ചു. തുമ്പോളി കൈമാപറമ്പ് രാജമ്മയുടെ വീട്ടിലാണു മോഷണം നടന്നത്. വീടിന്റെ അടുക്കള വാതില്‍ കമ്പിപ്പാര ഉപയോഗിച്ചു തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തുകടന്നത്. രാജമ്മയുടെ മക്കളായ രജിത, രേഷ്മ, ചെറുമകള്‍ അമല എന്നിവരുമാണു വീട്ടിലുണ്ടായിരുന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും രജിതയുടെയും അമലയുടെയും കഴുത്തിലുണ്ടായിരുന്ന മാലയുമാണു മോഷണം പോയത്. പല മുറികളിലായുണ്ടായിരുന്ന 11,000 രൂപയും മോഷ്ടിക്കപ്പെട്ടു. അലമാരയില്‍നിന്ന് ആഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം കുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന ഒരു പവന്റെ സ്വര്‍ണമാലയും മോഷ്ടാക്കള്‍ അപഹരിച്ചു. തുടര്‍ന്ന് രജിതയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടുപവന്റെ മാല പൊട്ടിച്ചതോടെ ഇവര്‍ ഉണര്‍ന്നു. ഇതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

LIVE NEWS - ONLINE

  • 1
    2 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 2
    3 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 3
    3 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 4
    4 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 5
    4 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 6
    4 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 7
    5 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 8
    5 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍

  • 9
    6 hours ago

    മലപ്പുറത്ത് ടാങ്കര്‍ മറിഞ്ഞ് വാതക ചോര്‍ച്ച