Thursday, January 24th, 2019

മോഷ്ടാവിനെ സാഹസികമായി പിടികൂടിയ വീട്ടമ്മക്ക് പോലീസിന്റെ ആദരം

തൃശൂര്‍: സ്വര്‍ണമാല പൊട്ടിച്ചോടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടിയ വീട്ടമ്മയുടെ ധൈര്യം പ്രശംസിക്കപ്പെടുന്നു. കൂര്‍ക്കഞ്ചേരി സോമില്‍ റോഡില്‍ കൊട്ടിയാട്ടില്‍ മനോജിന്റെ ഭാര്യ വിനീതയാണ് പോലീസിന്റെ പ്രത്യേക പ്രശംസക്ക് പാത്രമായത്. മോഷ്ടാവിനെ പിടികൂടുന്നതില്‍ അസാമാന്യമായ മനക്കരുത്ത് കാണിച്ച വിനീതയ്ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശ് 3000 രൂപ പുരസ്‌കാരമായി സമ്മാനിച്ചു. ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് സംഭവം. നാലുവയസുകാരന്‍ മകന്‍ അഭിനന്ദിനെ പാട്ടുരായ്ക്കലുള്ള ഇഎന്‍ടി സ്‌പെഷലിസ്റ്റ് ഡോ. സുധീറിന്റെ അടുത്തേക്ക് കൊണ്ടുവന്നതായിരുന്നു വിനീത. വരാന്തയില്‍ ഇരിക്കുന്ന സമയം വിനീതയുടെ … Continue reading "മോഷ്ടാവിനെ സാഹസികമായി പിടികൂടിയ വീട്ടമ്മക്ക് പോലീസിന്റെ ആദരം"

Published On:Aug 17, 2013 | 4:27 pm

തൃശൂര്‍: സ്വര്‍ണമാല പൊട്ടിച്ചോടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടിയ വീട്ടമ്മയുടെ ധൈര്യം പ്രശംസിക്കപ്പെടുന്നു. കൂര്‍ക്കഞ്ചേരി സോമില്‍ റോഡില്‍ കൊട്ടിയാട്ടില്‍ മനോജിന്റെ ഭാര്യ വിനീതയാണ് പോലീസിന്റെ പ്രത്യേക പ്രശംസക്ക് പാത്രമായത്. മോഷ്ടാവിനെ പിടികൂടുന്നതില്‍ അസാമാന്യമായ മനക്കരുത്ത് കാണിച്ച വിനീതയ്ക്ക് സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശ് 3000 രൂപ പുരസ്‌കാരമായി സമ്മാനിച്ചു. ഏതാണ്ട് ഒരു വര്‍ഷം മുന്‍പാണ് സംഭവം. നാലുവയസുകാരന്‍ മകന്‍ അഭിനന്ദിനെ പാട്ടുരായ്ക്കലുള്ള ഇഎന്‍ടി സ്‌പെഷലിസ്റ്റ് ഡോ. സുധീറിന്റെ അടുത്തേക്ക് കൊണ്ടുവന്നതായിരുന്നു വിനീത. വരാന്തയില്‍ ഇരിക്കുന്ന സമയം വിനീതയുടെ പുറകിലെത്തിയ മോഷ്ടാവ് ഇവര്‍ ധരിച്ചിരുന്ന മൂന്നര പവന്‍ മാല പൊട്ടിച്ച് ഓടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മകനെ അവിടെ നിര്‍ത്തി വിനീത മോഷ്ടാവിന്റെ പിന്നാലെയോടി പിടികൂടുകയായിരുന്നു. മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച മോഷ്ടാവിന്റെ പിന്നാലെ നാലടിയിലേറെ ഉയരമുള്ള മതില്‍ ചാടിക്കടന്ന് നൂറു മീറ്ററോളം മോഷ്ടാവിന്റെ പിന്നാലെ പാഞ്ഞാണ് വിനീത തന്റെ മാല തിരിച്ചു വാങ്ങിയത്. തുടര്‍ന്ന് നാട്ടുകാരും ഓടിക്കൂടിയാണ് പുതുക്കാട് സ്വദേശിയായ വിജയന്‍ എന്ന മോഷ്ടാവിനെ പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കോലഴി ഭഗവതിപ്പറമ്പില്‍ ഉണ്ണിയുടെ മകളാണ്.

LIVE NEWS - ONLINE

  • 1
    39 mins ago

    ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ബോംബേറ്

  • 2
    1 hour ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 3
    1 hour ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 4
    1 hour ago

    ബാഴ്‌സക്ക് തോല്‍വി

  • 5
    3 hours ago

    മൂന്നാറില്‍ അതിശൈത്യം

  • 6
    3 hours ago

    പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ല് തകര്‍ത്തു; യുവാവിന് പരിക്ക്

  • 7
    3 hours ago

    ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍

  • 8
    13 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 9
    15 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി