Friday, May 25th, 2018

വര്‍ണ്ണ വാദ്യമേളങ്ങളുടെ തൃശൂര്‍ പൂരം ഇന്ന്

നാളെ പുലര്‍ച്ച വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയുംവരെ പൂരപ്പെരുമഴ പെയ്യും.

Published On:Apr 25, 2018 | 8:12 am

തൃശൂര്‍: വര്‍ണ്ണ നാദങ്ങളുടെ മേളമായ തൃശൂര്‍ പൂരം ഇന്ന്. രാവിലെ ഏഴുമണിയോടെ കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി മടങ്ങുന്നതോടെ ചെറൂപൂരങ്ങള്‍ ഒന്നൊന്നായി വടക്കുന്നാഥനിലേക്കെത്തും. തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവും തുടര്‍ന്ന് മഠത്തില്‍നിന്നുള്ള വരവും പാറമേക്കാവിലമ്മയുടെ പൂരം പുറപ്പാടും തുടര്‍ന്നുള്ള ഇലഞ്ഞിത്തറ മേളവും അതിനു ശേഷമുള്ള പ്രസിദ്ധമായ തെക്കോട്ടിറക്കവും കൂടിക്കാഴ്ചയും കുടമാറ്റവും പൂരപ്രേമികളുടെ മനസു നിറക്കും. നാളെ പുലര്‍ച്ച വെടിക്കെട്ടും രാവിലെ ചെറുപൂരവും കഴിഞ്ഞ് ഉപചാരം ചൊല്ലിപിരിയുംവരെ പൂരപ്പെരുമഴ പെയ്യും. തിരുവമ്പാടി മഠത്തില്‍ വരവിനു തിരുവമ്പാടി ചെറിയ ചന്ദ്രശേഖരന്‍ തിടമ്പേറ്റും. മുഖ്യമന്ത്രി പിണറായി വിജയന് പുറമേ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ എസി മൊയ്തീന്‍, വിഎസ് സുനില്‍കുമാര്‍, ഡിജിപി ലോക്‌നാഥ് ബെഹ്‌റ തുടങ്ങിയവര്‍ പ്രമുഖര്‍ ഇന്നു പൂരപ്പറമ്പില്‍ എത്തും. തിരുവമ്പാടിയുടെ മഠത്തിലേക്കുള്ള വരവും തുടര്‍ന്നു മഠത്തില്‍നിന്നുള്ള വരവും പാറമേക്കാവിലമ്മയുടെ പൂരം പുറപ്പാടും തുടര്‍ന്നുള്ള ഇലഞ്ഞിത്തറ മേളവും അതിന് ശേഷമുള്ള പ്രസിദ്ധമായ തെക്കോട്ടിറക്കവും കൂടിക്കാഴ്ചയും കുടമാറ്റവും പൂരപ്രേമികളുടെ മനസ്‌നിറക്കും. രാത്രി 10.30ന് ആരംഭിക്കുന്ന പാറമേക്കാവിന്റെ പഞ്ചവാദ്യത്തിന് പരക്കാട് തങ്കപ്പന്‍ രണ്ടാം തവണയും പ്രാമാണികനാണ്. പഞ്ചവാദ്യത്തില്‍ കോങ്ങാട് മധുവിന് ഇത് രണ്ടാം പ്രമാണമാണ്. നായ്ക്കനാലില്‍ പഞ്ചവാദ്യം തീരുകലാശിച്ച് ഉച്ചക്ക് രണ്ടരയോടെ പാണ്ടിയുടെ പെരുക്കങ്ങള്‍ തുടങ്ങും. കിഴക്കൂട്ട് അനിയന്‍മാരാരുടെ എട്ടാമത് പ്രമാണത്തില്‍ ശ്രീമൂലസ്ഥാനത്ത് മേളപ്പെരുമഴയായി അഞ്ചരയോടെ കൊട്ടിക്കലാശിക്കും.

 

LIVE NEWS - ONLINE

  • 1
    20 mins ago

    കശ്മീരില്‍ തീവ്രവാദികള്‍ ഒരാളെ കഴുത്തറുത്ത് കൊന്നു

  • 2
    30 mins ago

    ഗ്രൂപ്പ് വീഡിയോ കോള്‍ സംവിധാനവുമായി വാട്‌സ്ആപ്പ് വരുന്നു.!

  • 3
    48 mins ago

    സലാലയില്‍ മെകുനു ചുഴലിക്കാറ്റ് തീരത്തൊടടുക്കുന്നു

  • 4
    55 mins ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 5
    60 mins ago

    വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയുമായി വില്യംസ് സഹോദരിമാര്‍

  • 6
    1 hour ago

    നീരാളിയില്‍ വീരപ്പയായി സുരാജ് വെഞ്ഞാറമൂട്

  • 7
    1 hour ago

    ട്രംപിന്റെ പിന്മാറ്റം ഖേദകരം: ഉത്തര കൊറിയ

  • 8
    2 hours ago

    കിമ്മുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറി

  • 9
    2 hours ago

    തമിഴ്‌നാട്ടില്‍ ബന്ദ് തുടങ്ങി