Wednesday, September 19th, 2018

തൃശൂരിനെ വിറപ്പിക്കാന്‍ പുലികള്‍ ഇറങ്ങുന്നു

തൃശൂര്‍: തൃശൂരിനെ വിറപ്പിക്കാന്‍ ഇന്ന് പുലികളിറങ്ങുന്നു. വൈകിട്ടു നാലു മുതല്‍ കൂടുതുറന്നു വിട്ടാലെന്നവണ്ണം പുലിക്കൂട്ടം സ്വരാജ് റൗണ്ടിലേക്ക് ഒഴുകിയെത്തും. പുലിക്കൊട്ടിന്റെ താളത്തില്‍ അലറിത്തുള്ളിയും അരമണി കുലുക്കിയും നഗരം വിറപ്പിക്കാനെത്തുന്ന പുലികള്‍ രാത്രി 8.30 വരെ തേക്കിന്‍കാട്ടില്‍ യഥേഷ്ടം വിഹരിക്കും. വിവേകാനന്ദ സേവാസമിതി, കീരംകുളങ്ങര ബിഷപ്‌സ് പാലസ്, പോട്ടയില്‍ ലെയ്ന്‍ പൂത്തോള്‍, പൂങ്കുന്നം സെന്റര്‍, യൂത്ത് ക്ലബ് മൈലിപ്പാടം, കിഴക്കേക്കോട്ട ബിഷപ്‌സ് പാലസ്, കാനാട്ടുകരദേശം എന്നീ ഏഴു ദേശക്കാരാണു പുലിക്കൂട്ടവുമായി നഗരത്തിലെത്തുന്നത്. പുലികള്‍ക്കു നിറംചാര്‍ത്താനുള്ള മരുന്നരക്കല്‍ അടക്കം എല്ലാ … Continue reading "തൃശൂരിനെ വിറപ്പിക്കാന്‍ പുലികള്‍ ഇറങ്ങുന്നു"

Published On:Sep 19, 2013 | 11:38 am

തൃശൂര്‍: തൃശൂരിനെ വിറപ്പിക്കാന്‍ ഇന്ന് പുലികളിറങ്ങുന്നു. വൈകിട്ടു നാലു മുതല്‍ കൂടുതുറന്നു വിട്ടാലെന്നവണ്ണം പുലിക്കൂട്ടം സ്വരാജ് റൗണ്ടിലേക്ക് ഒഴുകിയെത്തും. പുലിക്കൊട്ടിന്റെ താളത്തില്‍ അലറിത്തുള്ളിയും അരമണി കുലുക്കിയും നഗരം വിറപ്പിക്കാനെത്തുന്ന പുലികള്‍ രാത്രി 8.30 വരെ തേക്കിന്‍കാട്ടില്‍ യഥേഷ്ടം വിഹരിക്കും.
വിവേകാനന്ദ സേവാസമിതി, കീരംകുളങ്ങര ബിഷപ്‌സ് പാലസ്, പോട്ടയില്‍ ലെയ്ന്‍ പൂത്തോള്‍, പൂങ്കുന്നം സെന്റര്‍, യൂത്ത് ക്ലബ് മൈലിപ്പാടം, കിഴക്കേക്കോട്ട ബിഷപ്‌സ് പാലസ്, കാനാട്ടുകരദേശം എന്നീ ഏഴു ദേശക്കാരാണു പുലിക്കൂട്ടവുമായി നഗരത്തിലെത്തുന്നത്. പുലികള്‍ക്കു നിറംചാര്‍ത്താനുള്ള മരുന്നരക്കല്‍ അടക്കം എല്ലാ ദേശങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തികഞ്ഞ രഹസ്യസ്വഭാവത്തിലാണു പല ദേശക്കാരുടെയും ഒരുക്കങ്ങള്‍. പുതുമ ഉറപ്പിക്കാന്‍ വേണ്ടതെല്ലാം മാസങ്ങള്‍ നീണ്ട ഒരുക്കത്തിനിടെ സജ്ജമായിക്കഴിഞ്ഞു.
ദിവസങ്ങളായി നിന്നു പെയ്യുന്ന മഴയാണു സംഘാടകരുടെയും ദേശക്കാരുടെയും ആസ്വാദകരുടെയും ആശങ്ക വര്‍ധിപ്പിക്കുന്നത്. മഴ പെയ്താല്‍ പുലിവേഷക്കാരുടെ ചമയം ഇളകുമെന്നതിനാല്‍ കാലാവസ്ഥ അനുകൂലമാകണമെന്ന പ്രാര്‍ഥനയിലാണ് ഇവര്‍. ഓരോ ദേശക്കാരും രണ്ടു വീതം ടാബ്ലോകളും അവതരിപ്പിക്കുന്നുണ്ട്. പുലിമുഖങ്ങള്‍ പലരും പാരമ്പര്യ രീതിയില്‍തന്നെ തയാറാക്കുമ്പോള്‍ ടാബ്ലോകളിലാണു വ്യത്യസ്തതയുടെ പൂരം നടക്കുന്നത്.

LIVE NEWS - ONLINE

  • 1
    24 mins ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 2
    1 hour ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 3
    2 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 4
    2 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 5
    2 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 6
    2 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 7
    2 hours ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 8
    3 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും

  • 9
    13 hours ago

    മുസ്ലിം വിഭാഗക്കാര്‍ അടക്കം എല്ലാവരെയും ഉള്‍ക്കൊള്ളുന്നതാണ് ഹിന്ദുത്വമെന്ന് മോഹന്‍ ഭാഗവത്