Saturday, February 23rd, 2019

ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച സാധനങ്ങള്‍ കടത്തിയതായി ആരോപണം

തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച ഭക്ഷ്യവസ്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടത്തിയതായി ആരോപണം. മുന്‍ എംഎഎല്‍എ എം പി വിന്‍സന്റ് മുന്‍ മേയര്‍ ഐ പി പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പഴം പച്ചക്കറി മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ഗോഡൗണിലേക്ക് വസ്തുക്കള്‍ മാറ്റാന്‍ ശ്രമിച്ചതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വൈകുന്നേരമാണ് തമിഴ്‌നാട്ടില്‍ നിന്നും ആറ് ലോഡ് സാധനങ്ങളുമായി വണ്ടികള്‍ എത്തിയത്. പച്ചക്കറികളും പഴങ്ങളും വീട്ടുസാധനങ്ങളുമെല്ലാം ഇതിലുണ്ടായിരുന്നു. എന്നാല്‍ നാലു ലോഡുകള്‍ … Continue reading "ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച സാധനങ്ങള്‍ കടത്തിയതായി ആരോപണം"

Published On:Aug 27, 2018 | 8:00 am

തൃശൂര്‍: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നും എത്തിച്ച ഭക്ഷ്യവസ്തുക്കള്‍ കോണ്‍ഗ്രസ് നേതാക്കള്‍ കടത്തിയതായി ആരോപണം. മുന്‍ എംഎഎല്‍എ എം പി വിന്‍സന്റ് മുന്‍ മേയര്‍ ഐ പി പോള്‍ എന്നിവരുടെ നേതൃത്വത്തില്‍ പഴം പച്ചക്കറി മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ ഗോഡൗണിലേക്ക് വസ്തുക്കള്‍ മാറ്റാന്‍ ശ്രമിച്ചതായാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്നലെ വൈകുന്നേരമാണ് തമിഴ്‌നാട്ടില്‍ നിന്നും ആറ് ലോഡ് സാധനങ്ങളുമായി വണ്ടികള്‍ എത്തിയത്. പച്ചക്കറികളും പഴങ്ങളും വീട്ടുസാധനങ്ങളുമെല്ലാം ഇതിലുണ്ടായിരുന്നു. എന്നാല്‍ നാലു ലോഡുകള്‍ മാത്രമാണ് കളക്ടറേറ്റില്‍ എത്തിയത്. മറ്റ് രണ്ട് ലോഡുകള്‍ നടത്തറയിലെ പഴം പച്ചക്കറി മാര്‍ക്കറ്റിലേക്ക് കൊണ്ടുപോയി എന്നാണ് നാട്ടുകാരുടെ പരാതി. ഒല്ലൂര്‍ സിഐ എത്തി പരിശോധിക്കുകയും സാധനങ്ങള്‍ സീല്‍ ചെയ്ത് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    11 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    12 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    14 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    15 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    16 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    17 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം