Saturday, November 17th, 2018

ത്രേസ്യാമ്മയുടെ സത്യസന്ധത; നായര്‍ക്കു പണം തിരികെ കിട്ടി

മങ്കൊമ്പ്: മുറുക്കാന്‍ കയുടമയുടെ സത്യസന്ധതയില്‍ പണമടങ്ങിയ ബാഗ് ഉടമസ്ഥനു തിരികെ കിട്ടി. ചമ്പക്കുളം ചെമ്മാട് പുതുമന വി.ആര്‍.എം. നായര്‍ക്കാണു നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ച പണം അപ്രതീക്ഷിതമായി തിരികെക്കിട്ടിയത്. കുട്ടനാട്ടിലെ ചമ്പക്കുളം പള്ളി വക കെട്ടിടത്തില്‍ മുറുക്കാന്‍കട നട ത്തുന്ന പാലത്തിങ്കല്‍ ത്രേസ്യാമ്മയാണ് (60) കഴിഞ്ഞദിവസം കൈയില്‍കിട്ടിയ 50,000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥനു തിരികെ നല്കിയത്. കിടങ്ങറയിലെ വാട്ടര്‍ അഥോറിറ്റി ഓഫീസില്‍പോയി വെള്ളക്കരമടച്ചശേഷം തിരികെ വരികയായിരുന്നു വി.ആര്‍.എം. നായര്‍. ചമ്പക്കുളത്തെത്തി ബാങ്കില്‍ നിന്നു 50,000 രൂപ … Continue reading "ത്രേസ്യാമ്മയുടെ സത്യസന്ധത; നായര്‍ക്കു പണം തിരികെ കിട്ടി"

Published On:Aug 23, 2013 | 6:39 pm

മങ്കൊമ്പ്: മുറുക്കാന്‍ കയുടമയുടെ സത്യസന്ധതയില്‍ പണമടങ്ങിയ ബാഗ് ഉടമസ്ഥനു തിരികെ കിട്ടി. ചമ്പക്കുളം ചെമ്മാട് പുതുമന വി.ആര്‍.എം. നായര്‍ക്കാണു നഷ്ടപ്പെട്ടുവെന്ന് ഉറപ്പിച്ച പണം അപ്രതീക്ഷിതമായി തിരികെക്കിട്ടിയത്. കുട്ടനാട്ടിലെ ചമ്പക്കുളം പള്ളി വക കെട്ടിടത്തില്‍ മുറുക്കാന്‍കട നട ത്തുന്ന പാലത്തിങ്കല്‍ ത്രേസ്യാമ്മയാണ് (60) കഴിഞ്ഞദിവസം കൈയില്‍കിട്ടിയ 50,000 രൂപയും വിലപ്പെട്ട രേഖകളും അടങ്ങിയ ബാഗ് ഉടമസ്ഥനു തിരികെ നല്കിയത്.
കിടങ്ങറയിലെ വാട്ടര്‍ അഥോറിറ്റി ഓഫീസില്‍പോയി വെള്ളക്കരമടച്ചശേഷം തിരികെ വരികയായിരുന്നു വി.ആര്‍.എം. നായര്‍. ചമ്പക്കുളത്തെത്തി ബാങ്കില്‍ നിന്നു 50,000 രൂപ എടുത്തു ബാഗില്‍ സൂക്ഷിച്ചു. തിരികെ വീട്ടിലേക്കു മടങ്ങുംവഴി ത്രേസ്യാമ്മയുടെ മാടക്കടയില്‍ കയറി മുറുക്കാന്‍ വാങ്ങി. ബാഗ് എടുക്കാന്‍ മറന്നു. മടങ്ങുംവഴി പല സ്ഥാപനങ്ങളിലും കയറിയിറങ്ങിയ ഇദ്ദേഹം ഏറെ വൈകിയാണു വീട്ടിലെത്തിയത്. അപ്പോഴാണു ബാഗിന്റെ കാര്യം ഓര്‍ത്തത്. കഷ്ടപ്പാടുകള്‍ക്കിടയിലും സത്യസന്ധത മുറുകെ പിടിച്ച ത്രേസ്യാമ്മയെ നാട്ടുകാര്‍ അഭിനന്ദിച്ചു.

LIVE NEWS - ONLINE

  • 1
    6 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    10 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    24 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു