Wednesday, September 19th, 2018

തൊടുപുഴയില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍

ഇടുക്കി : തൊടുപുഴക്ക് സമീപം മുട്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. മുട്ടം അമ്പാട്ടുകോളനിയില്‍ ആശാരിപണിക്കാരനായ അറക്കക്കണ്ടത്തില്‍ അനീഷ് എന്ന ബൈജു(32), ഭാര്യ വിദ്യ(27) നാലു വയസുകാരനായ മകന്‍ ഗോകുല്‍ എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയിലും മാതാപിതാക്കളെ വീടിന് സമീപത്തുള്ള പുരയിടത്തില്‍ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതാണെന്നാണ് സൂചന. ദമ്പതികള്‍ ജീവനൊടുക്കിയ പറമ്പിലെ പല മരങ്ങളിലും കയര്‍ കുടുക്കിവെച്ച നിലയില്‍ കണ്ടെത്തി. ബൈജുവിന്റെ മകള്‍ ഗംഗ, അമ്മ, സഹോദരി … Continue reading "തൊടുപുഴയില്‍ കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച നിലയില്‍"

Published On:Jun 27, 2013 | 11:54 am

ഇടുക്കി : തൊടുപുഴക്ക് സമീപം മുട്ടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. മുട്ടം അമ്പാട്ടുകോളനിയില്‍ ആശാരിപണിക്കാരനായ അറക്കക്കണ്ടത്തില്‍ അനീഷ് എന്ന ബൈജു(32), ഭാര്യ വിദ്യ(27) നാലു വയസുകാരനായ മകന്‍ ഗോകുല്‍ എന്നിവരാണ് മരിച്ചത്.
കുഞ്ഞിനെ വീടിനുള്ളില്‍ മരിച്ച നിലയിലും മാതാപിതാക്കളെ വീടിന് സമീപത്തുള്ള പുരയിടത്തില്‍ തൂങ്ങിമരിച്ചനിലയിലുമാണ് കണ്ടെത്തിയത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയതാണെന്നാണ് സൂചന. ദമ്പതികള്‍ ജീവനൊടുക്കിയ പറമ്പിലെ പല മരങ്ങളിലും കയര്‍ കുടുക്കിവെച്ച നിലയില്‍ കണ്ടെത്തി.
ബൈജുവിന്റെ മകള്‍ ഗംഗ, അമ്മ, സഹോദരി എന്നിവര്‍ സ്വന്തം വീട്ടില്‍ പോയ സമയത്തായിരുന്നു സംഭവം. ഇവര്‍ ഇന്ന് തിരിച്ചെത്തിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. ആശാരി പണിക്കാരനായ ബൈജു പുതിയ വീട് പണിതത് അടുത്തകാലത്താണ്. മരണകാരണം ദുരൂഹമാണ്. ഇയാളെ കുറിച്ച് നാട്ടില്‍ മോശം അഭിപ്രായമൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    5 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    6 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    7 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    10 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    11 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    12 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    14 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    15 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    16 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു