Wednesday, November 21st, 2018

ബലിതര്‍പ്പണത്തിനു പോയ കുടുബത്തിലെ 4 പേര്‍ കാര്‍ അപകടത്തില്‍ മരിച്ചു

  കോട്ടയം : ബലി തര്‍പ്പണത്തിന് പോയ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാല് പേര്‍ മരണപ്പെട്ടു. കൂട്ടിക്കല്‍ പ്ലാപ്പള്ളി പൂവത്തോട്ട് ദാമോദരന്‍ (70) മകന്‍ ഷിബി, പേരക്കുട്ടികളായ അഹല്യ (4) അമല്‍ദേവ്, എന്നിവരാണ് മരണപ്പെട്ടത്. ദാമോദരന്റെ ഭാര്യ കമലാക്ഷി ഷിബിയുടെ ഭാര്യ ബിന്ദു, ബിന്ദുവിന്റെ മാതാവ് ചെല്ലമ്മ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലെ ഒന്നാം മൈലില്‍ രാവിലെ 6.45 നായിരുന്നു അപകടം. ഈരാറ്റുപേട്ടഭാഗത്തു നിന്ന് നിന്നും ചങ്ങനാശ്ശേരി ബ്രഹ്മധര്‍മ്മാലയത്തില്‍ ബലി … Continue reading "ബലിതര്‍പ്പണത്തിനു പോയ കുടുബത്തിലെ 4 പേര്‍ കാര്‍ അപകടത്തില്‍ മരിച്ചു"

Published On:Aug 6, 2013 | 11:27 am

CAR-ACCIDENT

 

കോട്ടയം : ബലി തര്‍പ്പണത്തിന് പോയ കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് നാല് പേര്‍ മരണപ്പെട്ടു. കൂട്ടിക്കല്‍ പ്ലാപ്പള്ളി പൂവത്തോട്ട് ദാമോദരന്‍ (70) മകന്‍ ഷിബി, പേരക്കുട്ടികളായ അഹല്യ (4) അമല്‍ദേവ്, എന്നിവരാണ് മരണപ്പെട്ടത്. ദാമോദരന്റെ ഭാര്യ കമലാക്ഷി ഷിബിയുടെ ഭാര്യ ബിന്ദു, ബിന്ദുവിന്റെ മാതാവ് ചെല്ലമ്മ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കാഞ്ഞിരപ്പള്ളി ഈരാറ്റുപേട്ട റോഡിലെ ഒന്നാം മൈലില്‍ രാവിലെ 6.45 നായിരുന്നു അപകടം. ഈരാറ്റുപേട്ടഭാഗത്തു നിന്ന് നിന്നും ചങ്ങനാശ്ശേരി ബ്രഹ്മധര്‍മ്മാലയത്തില്‍ ബലി തര്‍പ്പണത്തിനായി വരികയായിരുന്ന കുടുബം സഞ്ചരിച്ചിരുന്ന മാരുതി കാര്‍ റോഡിലെ കുഴി ഒഴിവാക്കാന്‍ വെട്ടിക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്നു വരികയായിരുന്ന ലോറിയില്‍ ഇടിച്ചാണ് അപകടം. ദാമോദരന്‍, അഹല്യ എന്നിവര്‍ അപകട സ്ഥലത്ത് വെച്ചും അമല്‍ദേവും ഷിബിയും ആശുപത്രിയില്‍ വെച്ചുമാണ് മരണപ്പെട്ടത്.

LIVE NEWS - ONLINE

  • 1
    2 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 2
    5 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 3
    5 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 4
    6 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 5
    6 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 6
    7 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    7 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 8
    7 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 9
    8 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം