ഡല്‍ഹിയിലെ മണ്ഡാവലിയിലാണ് രണ്ടും, നാലും, എട്ടും വയസുള്ള പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി
ഡല്‍ഹിയിലെ മണ്ഡാവലിയിലാണ് രണ്ടും, നാലും, എട്ടും വയസുള്ള പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മണ്ഡാവലിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടും, നാലും, എട്ടും വയസുള്ള പെണ്‍കുട്ടികളാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കുട്ടികളുടെ അമ്മയും അയല്‍ക്കാരും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, പെണ്‍കുട്ടികളെ മരിച്ച നിലയിലാണ് ആശുപത്രിയില്‍ എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടികളുടെ അച്ഛനെ ചൊവ്വാഴ്ച മുതല്‍ കാണാനില്ല. മൃതശരീരങ്ങളില്‍ മുറിവുകളൊന്നും ദൃശ്യമല്ല. മൃതദേഹ പരിശോധനയില്‍ ഏതെങ്കിലും തരത്തിലുള്ള വിഷാംശം ഉള്ളിലെത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനാകുമെന്ന് പോലീസ് പറഞ്ഞു. കുടുംബം താമസിക്കുന്ന സ്ഥലത്ത് പരിശോധന നടത്തിയ ഫോറന്‍സിക് ടീം ചില മരുന്നു കുപ്പികളും ഗുളികകളും കണ്ടെത്തിയിട്ടുണ്ട്.