Thursday, April 26th, 2018

ജീവന് ഭീഷണി; കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക

ന്യൂഡല്‍ഹി: കത്വ പീഡനക്കേസില്‍ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകയുടെ ജീവന് ഭീഷണിയുള്ളതായി റിപ്പോര്‍ട്ട്. അഭിഭാഷകയായ ദീപിക രാജ്‌വത് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇക്കാര്യം ഇന്ന് സുപ്രീം കോടതിയില്‍ അറിയിക്കുമെന്നും അഭിഭാഷക വ്യക്തമാക്കി. ‘എനിക്കറിയില്ല ഞാന്‍ എത്ര കാലം ജീവിച്ചിരിക്കുമെന്ന്, ഞാന്‍ ചിലപ്പോള്‍ പീഡിപ്പിക്കപ്പെട്ടേക്കാം, ഞാന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. ഇന്നലെയാണ് എന്റെ ജീവന് ഭീഷണിയുള്ളതായി അറിഞ്ഞത്. ഇക്കാര്യം ഇന്ന് ഞാന്‍ സുപ്രീം കോടതിയില്‍ അറിയിക്കും’ ദീപിക രാജ്‌വത് പറഞ്ഞു. കത്വ കേസുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ ചര്‍ച്ചയില്‍ … Continue reading "ജീവന് ഭീഷണി; കത്വ പെണ്‍കുട്ടിയുടെ അഭിഭാഷക"

Published On:Apr 16, 2018 | 9:43 am

ന്യൂഡല്‍ഹി: കത്വ പീഡനക്കേസില്‍ പെണ്‍കുട്ടിക്ക് വേണ്ടി ഹാജരാവുന്ന അഭിഭാഷകയുടെ ജീവന് ഭീഷണിയുള്ളതായി റിപ്പോര്‍ട്ട്. അഭിഭാഷകയായ ദീപിക രാജ്‌വത് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ഇക്കാര്യം ഇന്ന് സുപ്രീം കോടതിയില്‍ അറിയിക്കുമെന്നും അഭിഭാഷക വ്യക്തമാക്കി.
‘എനിക്കറിയില്ല ഞാന്‍ എത്ര കാലം ജീവിച്ചിരിക്കുമെന്ന്, ഞാന്‍ ചിലപ്പോള്‍ പീഡിപ്പിക്കപ്പെട്ടേക്കാം, ഞാന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ട്. ഇന്നലെയാണ് എന്റെ ജീവന് ഭീഷണിയുള്ളതായി അറിഞ്ഞത്. ഇക്കാര്യം ഇന്ന് ഞാന്‍ സുപ്രീം കോടതിയില്‍ അറിയിക്കും’ ദീപിക രാജ്‌വത് പറഞ്ഞു.
കത്വ കേസുമായി ബന്ധപ്പെട്ട് ഒരു ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തതിന് ജമ്മു ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി.എസ്. സ്ലാത്തിയ തന്നെ ഭീഷണിപ്പെടുത്തിയതായും ദീപിക രാജ്‌വത് അറിയിച്ചു. ഞാന്‍ ജമ്മു ബാര്‍ അസോസിയേഷനില്‍ അംഗമല്ലെന്നും ഈ കേസുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞാണ് തന്നെ സ്ലാത്തിയ ഭീഷണിപ്പെടുത്തിയതെന്നും ദീപിക വ്യക്തമാക്കി.
അതേസമയം, കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. രണ്ടു പോലീസുകാര്‍ അടക്കം എട്ടു പേരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഇതില്‍ പ്രായപൂര്‍ത്തിയാവാത്ത ഒരു പ്രതിയുടെ വിചാരണ ബാലാവകാശ നിയമപ്രകാരം പിന്നീട് നടക്കും. ബാക്കിയുള്ള ഏഴ് പ്രതികള്‍ക്കെതിരെയുള്ള വിചാരണയാണ് സെഷന്‍സ് കോടതിയില്‍ നടക്കുക. രാഷ്ട്രീയ സ്വാധീനം ഉണ്ടാവനിടയുള്ളതിനാല്‍ വിചാരണ സംസ്ഥാനത്തിന് പുറത്തു നടത്തണമെന്നാണ് പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കുമെന്ന ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ആവര്‍ത്തിച്ചു വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    9 hours ago

    പിണറായിലെ കൊലപാതകം: സൗമ്യയെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 2
    10 hours ago

    കശ്മീരില്‍ മുന്‍ പിഡിപി നേതാവ് ഗുലാം നബി പട്ടേല്‍ ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു

  • 3
    11 hours ago

    കബനി നദിയില്‍ തോണി മറിഞ്ഞ് അച്ഛനും മക്കളും മരിച്ചു

  • 4
    14 hours ago

    ഇന്ധന വില കുറക്കണം

  • 5
    15 hours ago

    ലൈംഗികപീഡനക്കേസ്; അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ്

  • 6
    16 hours ago

    ഇവര്‍ക്ക് വേറെ വസ്ത്രമൊന്നുമില്ലേ, ആരെങ്കിലും വേറെ വേറെ വസ്ത്രം വാങ്ങിക്കൊടുക്കൂ..

  • 7
    17 hours ago

    വയറുവേദനയും ശ്വാസതടസവും ; ആറാം ക്ലാസ്‌കാരന്‍ മരിച്ചു

  • 8
    18 hours ago

    വീടിനുള്ളില്‍ ചെടി വളര്‍ത്തുന്നവര്‍ക്കായി….

  • 9
    18 hours ago

    ലിഗയുടെ മരണം; കൊലപാതക സംശയം ബലപ്പെടുന്നു