Saturday, February 23rd, 2019

ടി പി ചന്ദ്രശേഖരന്റെ സ്മരണയില്‍ ഒഞ്ചിയം രക്തവര്‍ണമായി

വടകര : ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഒന്നാം രക്തസാക്ഷി ദിനാചരണത്തിന് ആയിരങ്ങള്‍ ഒത്തുകൂ ടി. ടി പി വെട്ടേറ്റു വീണ വള്ളിക്കാട്ടെ റോഡരികില്‍ തയ്യാറാക്കിയ സ്തൂപത്തില്‍ നിന്ന് കൊളുത്തിയ ദീപശിഖ ഒഞ്ചിയത്ത ടി പി യുടെ വീട്ടുമുറ്റത്തെ സ്മൃതി കുടീരത്തില്‍ എത്തിച്ചപ്പോള്‍ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളില്‍ നെല്ലാച്ചേരി പ്രകമ്പനം കൊണ്ടു. ഒഞ്ചിയം സമര സേനാനി പുറവില്‍ കണ്ണനില്‍ നിന്ന് ആര്‍ എം പി ഏരിയാ കമ്മിറ്റി അംഗം എം ആര്‍ കുഞ്ഞികൃഷ്ണന്‍ … Continue reading "ടി പി ചന്ദ്രശേഖരന്റെ സ്മരണയില്‍ ഒഞ്ചിയം രക്തവര്‍ണമായി"

Published On:May 4, 2013 | 11:41 am

വടകര : ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്റെ ഒന്നാം രക്തസാക്ഷി ദിനാചരണത്തിന് ആയിരങ്ങള്‍ ഒത്തുകൂ
ടി. ടി പി വെട്ടേറ്റു വീണ വള്ളിക്കാട്ടെ റോഡരികില്‍ തയ്യാറാക്കിയ സ്തൂപത്തില്‍ നിന്ന് കൊളുത്തിയ ദീപശിഖ ഒഞ്ചിയത്ത ടി പി യുടെ വീട്ടുമുറ്റത്തെ സ്മൃതി കുടീരത്തില്‍ എത്തിച്ചപ്പോള്‍ പ്രവര്‍ത്തകരുടെ മുദ്രാവാക്യം വിളികളില്‍ നെല്ലാച്ചേരി പ്രകമ്പനം കൊണ്ടു.
ഒഞ്ചിയം സമര സേനാനി പുറവില്‍ കണ്ണനില്‍ നിന്ന് ആര്‍ എം പി ഏരിയാ കമ്മിറ്റി അംഗം എം ആര്‍ കുഞ്ഞികൃഷ്ണന്‍ ദീപശിഖ ഏറ്റുവാങ്ങി. തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പെടെ മൂവായിരത്തിലേറെ പേരുടെ അകമ്പടിയോടെയാണ് ദീപശിഖ ടി പിയുടെ സ്മൃതികുടീരത്തില്‍ എത്തിച്ചത്. ടി പി യുടെ പ്രതിമ സ്ഥാപിക്കല്‍ ചടങ്ങും നടന്നു. വൈകീട്ട് ഓര്‍ക്കാട്ടേരിയില്‍ നടക്കുന്ന ടി പി അനുസ്മരണ സമ്മേളനത്തില്‍ അഖിലേന്ത്യാ ഇടതുപക്ഷ ഏകോപനസമിതി നേതാക്കളായ മംഗത്‌റാം പസ്‌ല, പ്രസേന്‍ജിത്ത് ബോസ് ഗംഗാധര്‍, കെ എസ് ഹരിഹരന്‍, ടി പിയുടെ വിധവ കെ കെ രമ, എന്‍ വേണു എന്നിവര്‍ പ്രസംഗിക്കും. ദീപശിഖ കൈമാറുന്ന ചടങ്ങില്‍ ടി പിയുടെ മകന്‍ നന്ദുവും പങ്കെടുത്തിരുന്നു.
അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുന്നത് തടയാന്‍ ഒഞ്ചിയത്തും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    11 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    12 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    14 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    16 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    17 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    18 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    19 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    20 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം