Sunday, April 21st, 2019

പട്ടി പുല്ലു തിന്നുകയുമില്ല പശൂവിനെ കൊണ്ട് തീറ്റിക്കുകയുമില്ല

കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഐസക്

Published On:Aug 23, 2018 | 11:41 am

തിരു: 700 കോടിയുടെ യു.എ.ഇ സര്‍ക്കാര്‍ സഹായം നിഷേധിച്ച കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിച്ച് ധനമന്ത്രി തോമസ് ഐസക്. പട്ടിയൊട്ടു പുല്ലു തിന്നുകേമില്ല, പശൂനെ കൊണ്ട് തീറ്റിക്കുകേമില്ല എന്ന നയമാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ പിന്തുടരുന്നതെന്ന് തോമസ് ഐസക് കുറ്റപ്പെടുത്തി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു തോമസ് ഐസകിന്റെ വിമര്‍ശനം.
വിദേശ സംഭാവന വാങ്ങുന്നത് ദേശീയ നയത്തിന് വിരുദ്ധമാണെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ ഔദ്യോഗിക നിലപാട്. എന്നാല്‍, യു എ ഇ സര്‍ക്കാരിന്റെ 700 കോടി ധനസഹായം വാങ്ങുന്നതിന് നിയമപരമോ നയപരമോ ആയ ഒരു തടസവുമില്ല എന്നതാണ് യാഥാര്‍ഥ്യം, കാരണം ഇത് വളരെ ഗുരുതരമായ ഒരു ദുരന്ത നിവാരണത്തിനായുള്ള സംഭാവന ആണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദേശ സര്‍ക്കാരുകളുടെ സഹായങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുവാദത്തോടെ സ്വീകരിക്കാം എന്ന് ‘ദേശീയ ദുരന്ത നിവാരണ പദ്ധതി 2016’ ല്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഐസക് പറഞ്ഞു.
ഇന്ത്യ വലിയ സാമ്പത്തിക ശക്തി ആയത് കൊണ്ട് ചെറിയ രാജ്യങ്ങളുടെ സഹായം വാങ്ങുന്നത് സ്റ്റാറ്റസിന് അനുയോജ്യമല്ലെന്നാണ് സര്‍ക്കാറിന്റെ നിലപാടെങ്കില്‍ യു.എ.ഇ സര്‍ക്കാര്‍ അനുവദിച്ച തുകയെങ്കിലും പ്രളയത്തെ നേരിടാന്‍ കേന്ദ്രസര്‍ക്കാറിന് നല്‍കാന്‍ കഴിയാതെ പോകുന്നത് എന്തുകൊണ്ട് എന്ന ചോദ്യം പ്രസക്തമാണെന്നും ഐസക് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    9 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    13 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    17 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    17 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    18 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    18 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    18 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു