Friday, November 16th, 2018

മോദിക്ക് ആധുനിക കംസന്റെ ഭീരുത്വം: മന്ത്രി തോമസ് ഐസക്

കേരളത്തിലെ കുഞ്ഞുങ്ങളും ബി.ജെ.പിയുടെ രാഷ്ട്രീയ വൈരാഗ്യത്തിന് ഇരയാവുകയാണ്.

Published On:Jul 28, 2018 | 11:44 am

തിരു: സമഗ്രശിക്ഷാ അഭിയാന്‍ പദ്ധതിക്കുവേണ്ടി കേരളത്തിനു നല്‍കേണ്ട കേന്ദ്രവിഹിതം ഭീമമായി വെട്ടിക്കുറക്കുകവഴി ആധുനിക കംസന്റെ ഭീരുത്വമാണ് നരേന്ദ്ര മോദിയും കേന്ദ്രസര്‍ക്കാരും പ്രകടിപ്പിക്കുന്നതെന്ന് ധനവകുപ്പ് മന്ത്രി തോമസ് ഐസക്ക്. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ആരോപണവുമായി രംഗത്തെത്തിയത്. കേരളത്തിലെ കുഞ്ഞുങ്ങളും ബി.ജെ.പിയുടെ രാഷ്ട്രീയ വൈരാഗ്യത്തിന് ഇരയാവുകയാണ്. പരാക്രമം കുഞ്ഞുങ്ങളോടല്ല വേണ്ടതെന്നും തോമസ് ഐസക്ക് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഓര്‍മിപ്പിച്ചു.
കുഞ്ഞുങ്ങളോടൊന്നും ഇത്ര വൈരാഗ്യം പാടില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയിരക്കണക്കിന് കോടി അനുവദിച്ചപ്പോള്‍ കേരളത്തിന് തുച്ഛമായ 206 കോടി മാത്രമാണ് സമഗ്ര ശിക്ഷാ അഭിയാന്‍ പദ്ധതിയില്‍ അനുവദിച്ചത്. കഴിഞ്ഞ ഏപ്രിലില്‍ ഇന്‍ഡിക്കേറ്റീവ് ബജറ്റില്‍ വകയിരുത്തിയിരുന്ന 413 കോടി രൂപയാണ് 206 കോടിയായി വെട്ടിച്ചുരുക്കിയത്. ബജറ്റിലെ നീക്കിയിരിപ്പു തന്നെ പരിമിതമായിരുന്നുവെന്ന ആക്ഷേപം നിലനില്‍ക്കെയാണ് വീണ്ടും നടത്തിയ വെട്ടിക്കുറവെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.
സൗജന്യ പുസ്തകം, യൂണിഫോം, പെണ്‍കുട്ടികള്‍ക്ക് ആയോധന വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ടീച്ചര്‍ ട്രെയ്‌നിംഗ് തുടങ്ങി 38 ഇനങ്ങള്‍ക്കായി 1941.10 കോടിയുടെ പദ്ധതികളാണ് കേരളം ആവിഷ്‌കരിച്ചത്. ഇന്‍ഡിക്കേറ്റീവ് ബജറ്റില്‍ കാര്യമായ മാറ്റംവരുത്താതെ യുപിക്ക് 4773.10കോടിയും രാജസ്ഥാന് 2717.18 കോടിയും മധ്യപ്രദേശിന് 2406.60 കോടിയും തമിഴ്‌നാടിന് 1422കോടിയും അനുവദിച്ചപ്പോള്‍ കേരളത്തെയും കര്‍ണാടകത്തെയും പൂര്‍ണമായും തഴഞ്ഞതായും തോമസ് ഐസക്ക് തന്റെ പോസ്റ്റില്‍ ആരോപിച്ചു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 2
    5 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 3
    5 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 4
    6 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 5
    7 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 6
    7 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 7
    8 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 8
    8 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 9
    8 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍