Tuesday, June 25th, 2019

ആരോപണം തെളിയിക്കാനായാല്‍ സ്വത്ത് മുഴുവന്‍ എഴുതിത്തരാം

കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ബഹളത്തോടെ തുടങ്ങിയ സഭയില്‍ തോമസ് ചാണ്ടിക്കെതിരേ രൂക്ഷമായ വിമര്‍ശനമാണ് നെല്ലിക്കുന്ന് നടത്തിയത്.

Published On:Aug 21, 2017 | 10:44 am

തിരു: കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തന്റെ പേരിലുള്ള ആരോപണം തെളിയിച്ചാല്‍ സ്വത്ത് മുഴുവന്‍ എന്‍എം നെല്ലിക്കുന്നിന് എഴുതിത്തരാമെന്ന് മന്ത്രി തോമസ് ചാണ്ടി. ഭൂമി കയ്യേറുന്നതിനിടയില്‍ തോമസ് ചാണ്ടിക്കെവിടെയാണ് കെഎസ്ആര്‍ടിസി നന്നാക്കാന്‍ സമയമെന്ന എന്‍എ നെല്ലിക്കുന്നിന്റെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതേ തുടര്‍ന്ന് ക്ഷുഭിതനായ തോമസ് ചാണ്ടി കയ്യേറ്റം നടത്തിയെന്ന് തെളിയിക്കാനായാല്‍ സ്വത്ത് എഴുതിത്തരാമെന്ന് മറുപടി പറയുകയായിരുന്നു.
ഇതിന് മറുപടിയുമായി പ്രതിപക്ഷത്ത് പിടി തോമസ് അടക്കമുള്ളവര്‍ എഴുന്നേറ്റതോടെ സഭയില്‍ ബഹളം തുടങ്ങുകയായിരുന്നു. പിന്നീട് സ്പീക്കര്‍ ഇടപെട്ടാണ് ഭരണ പ്രതിപക്ഷ അംഗങ്ങളെ വാക്‌പോരില്‍ നിന്നും പിന്തിരിപ്പിച്ചത്.
തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള ബഹളത്തോടെ തുടങ്ങിയ സഭയില്‍ തോമസ് ചാണ്ടിക്കെതിരേ രൂക്ഷമായ വിമര്‍ശനമായിരുന്നു എന്‍എം നെല്ലിക്കുന്ന് നടത്തിയത്.

LIVE NEWS - ONLINE

  • 1
    2 hours ago

    റിമാന്റ് പ്രതിയുടെ മരണം; എട്ട് പോലീസുകാരെ സ്ഥലം മാറ്റി

  • 2
    4 hours ago

    മലപ്പുറം ജില്ല വിഭജനം അശാസ്ത്രീയം

  • 3
    5 hours ago

    മൊറട്ടോറിയം; റിസര്‍വ് ബാങ്കിനെ നേരില്‍ സമീപിക്കും: മുഖ്യമന്ത്രി

  • 4
    7 hours ago

    സര്‍വകാല റിക്കാര്‍ഡ് ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു

  • 5
    7 hours ago

    പ്രവാസി വ്യവസായിയുടെ ആത്മഹത്യ: നഗരസഭാ അധ്യക്ഷക്കെതിരെ തെളിവില്ല

  • 6
    7 hours ago

    കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നാലാം ദിനവും റെയ്ഡ്

  • 7
    7 hours ago

    പ്രളയത്തില്‍ 15,394 വീടുകള്‍ തകര്‍ന്നു: മന്ത്രി

  • 8
    7 hours ago

    ദിഷ പട്ടാണിയും ടൈഗര്‍ ഷ്‌റോഫും വേര്‍പിരിയുന്നു

  • 9
    8 hours ago

    നവകേരള നിര്‍മാണം; പ്രതിപക്ഷം ദിവാസ്വപ്‌നം കാണുന്നു: മുഖ്യമന്ത്രി