Tuesday, December 18th, 2018

തിത്‌ലി ചുഴലി; കനത്ത മഴ, വ്യാപക നഷ്ടം

ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

Published On:Oct 11, 2018 | 9:35 am

ഭുവനേശ്വര്‍:  ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തിത്‌ലി ചുഴലിക്കാറ്റ് ആന്ധ്ര, ഒഡീഷ തീരത്തെത്തി. രാവിലെ 5.30യോടെ ഒഡിഷയിലെ ഗോപാല്‍പൂരിനും ആന്ധ്രപ്രദേശിലെ കലിംഗ പട്ടണത്തിനും മധ്യേയാണ് ചുഴലിക്കാറ്റ് കരയണഞ്ഞത്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞടിക്കുന്നത്. ഒഡീഷയുടെ തെക്കു കിഴക്കന്‍ ജില്ലകളില്‍ കനത്ത മഴ പെയ്യുകയാണ്.
ചുഴലിക്കാറ്റിന് മുന്നോടിയായി ഒഡിഷയിലെ 18 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചുഴലിക്കാറ്റില്‍ റോഡ്, വൈദ്യുതി സംവിധാനങ്ങള്‍ താറുമാറായി. വൈദ്യുതി തൂണുകള്‍ നിലംപൊത്തി. അഞ്ച് തീരദേശ ജില്ലകളില്‍ നിന്ന് മൂന്നു ലക്ഷം പേരെ മാറ്റിയിട്ടുണ്ട്. ആളുകളോട് വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി.
ദുരനന്തനിവാരണ സേനയുടെ 21 യൂനിറ്റുകള്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടാതെ സമീപ സംസ്ഥാനങ്ങളിലെ സേനകളോടും തയാറായി ഇരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഉച്ചവരെ ഇതേ വേഗത്തില്‍ ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിന്റെ ശക്തി വൈകിട്ടോടെ കുറയുമെന്ന് മെറ്റിയോറളജിക്കല്‍ വകുപ്പ് അറിയിച്ചു.
ആന്ധ്ര,ഒഡിഷ പാതയില്‍ ട്രെയിന്‍ സര്‍വീസ് താല്‍കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. കൂടാതെ ദീര്‍ഘദൂര ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.

 

 

LIVE NEWS - ONLINE

  • 1
    8 hours ago

    ഗുജറാത്തില്‍ ചരക്ക് തീവണ്ടിയിടിച്ച് മൂന്ന് സിംഹങ്ങള്‍ ചത്തു

  • 2
    9 hours ago

    മായം കലര്‍ന്ന 74 ബ്രാന്‍ഡ് വെളിച്ചെണ്ണകള്‍ ഭക്ഷ്യവകുപ്പ് നിരോധിച്ചു

  • 3
    12 hours ago

    പാര്‍ട്ടിയിലെ വനിതകളെ സംരക്ഷിക്കാനാവാത്തവരാണ് വനിതാമതില് കെട്ടുന്നത്: ചെന്നിത്തല

  • 4
    14 hours ago

    ക്യാമറകളില്ലാതെ റെയില്‍വേ സ്‌റ്റേഷനുകള്‍ സ്ത്രീയാത്രക്കാര്‍ ഭീതിയില്‍

  • 5
    16 hours ago

    പിറവം കൊലപാതകം; രണ്ടു പേര്‍ അറസ്റ്റില്‍

  • 6
    16 hours ago

    കെ എസ് അര്‍ ടി സിയില്‍ വിശ്വാസമില്ല: ഹൈക്കോടതി

  • 7
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 8
    17 hours ago

    കെ.എസ്.ആര്‍.ടി.സി ഗുരുതര പ്രതിസന്ധിയില്‍: മന്ത്രി ശശീന്ദ്രന്‍

  • 9
    17 hours ago

    ബ്ലാസ്‌റ്റേഴ്‌സിന്റെ തുടര്‍ തോല്‍വി; ജെയിസും വിട വാങ്ങി