Wednesday, February 20th, 2019

തിരുവഞ്ചൂരും പോലീസും പരാജയപ്പെട്ടു: ഐ ഗ്രൂപ്പ്

കോഴിക്കോട്: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ഇരുപത് പ്രതികളെ വെറുതെവിട്ടത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാക്കി. കേസില്‍ തിരുവഞ്ചൂരും പോലീസും പരാജയപ്പെട്ടെന്ന് ഐ ഗ്രൂപ്പ് തുറന്നടിച്ചു. സാക്ഷികള്‍ക്ക് നിര്‍ഭയമായി ഉറച്ചുനില്‍ക്കാനുളള സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയമായിരുന്നു. തിരുവഞ്ചൂര്‍ സംസാരിക്കുന്നത് ഗ്രൂപ്പു നേതാവിന്റെ ഭാഷയിലാണ്. ആഭ്യന്തരമന്ത്രിയെ പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഐ ഗ്രൂപ്പു നേതാക്കള്‍ കുറ്റപ്പെടുത്തി. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടരണോയെന്ന് സ്വയം തീരുമാനിക്കണമെന്ന് ഐ ഗ്രൂപ്പ് … Continue reading "തിരുവഞ്ചൂരും പോലീസും പരാജയപ്പെട്ടു: ഐ ഗ്രൂപ്പ്"

Published On:Sep 14, 2013 | 5:11 pm

കോഴിക്കോട്: ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസുമായി ബന്ധപ്പെട്ട് ഇരുപത് പ്രതികളെ വെറുതെവിട്ടത് കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് ശക്തമാക്കി. കേസില്‍ തിരുവഞ്ചൂരും പോലീസും പരാജയപ്പെട്ടെന്ന് ഐ ഗ്രൂപ്പ് തുറന്നടിച്ചു. സാക്ഷികള്‍ക്ക് നിര്‍ഭയമായി ഉറച്ചുനില്‍ക്കാനുളള സംരക്ഷണം നല്‍കുന്നതില്‍ പോലീസ് പരാജയമായിരുന്നു. തിരുവഞ്ചൂര്‍ സംസാരിക്കുന്നത് ഗ്രൂപ്പു നേതാവിന്റെ ഭാഷയിലാണ്. ആഭ്യന്തരമന്ത്രിയെ പോലെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ ഇത്തരത്തില്‍ സംസാരിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും ഐ ഗ്രൂപ്പു നേതാക്കള്‍ കുറ്റപ്പെടുത്തി. തിരുവഞ്ചൂര്‍ ആഭ്യന്തരമന്ത്രി സ്ഥാനത്ത് തുടരണോയെന്ന് സ്വയം തീരുമാനിക്കണമെന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.
കാരായി രാജനടക്കം 20 പ്രതികളെ വെറുതെ വിട്ടതില്‍ കോഴിക്കോട് ഡിസിസിയില്‍ കടുത്ത ഭിന്നതഉടലെടുത്തിരിക്കുകയാണ്. എന്നാല്‍, കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഐ ഗ്രൂപ്പുകാരനെന്ന മറുപടി നല്‍കിയതാണ് തിരുവഞ്ചൂരിനെതിരെയുളള പടയൊരുക്കം ശക്തമാക്കാന്‍ ഐ ഗ്രൂപ്പ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ മൗനം വെടിയണമെന്നും ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടു. ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് വന്ന വിധി കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പ് പോരിന് വഴിവെച്ചതോടെ നേതൃത്വം പുതിയ പ്രതിസന്ധിയെ ഉറ്റുനോക്കുകയാണ്.

LIVE NEWS - ONLINE

  • 1
    2 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    4 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    5 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    7 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    8 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    10 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    12 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    12 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    12 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു