Saturday, November 17th, 2018

തിരുവനന്തപുരം-കോഴിക്കോട് മോണോറയില്‍ പദ്ധതി കരാര്‍ ടെന്റര്‍ നീട്ടി

      കോഴിക്കോട്: തിരുവനന്തപുരം, കോഴിക്കോട് മോണോറയില്‍ പദ്ധതികളുടെ നിര്‍മാണത്തിനു കരാര്‍ നല്‍കുന്നതു ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) വീണ്ടും നീട്ടി. രണ്ടു തവണ മാറ്റിയ റീടെന്‍ഡര്‍ നടപടികള്‍ ഏപ്രില്‍ 21നു പൂര്‍ത്തിയാക്കാനാണു പുതിയ തീരുമാനം. ഏപ്രില്‍ 21 വരെ കമ്പനികള്‍ക്കു കരാര്‍ സമര്‍പ്പിക്കാന്‍ സമയമനുവദിച്ചു. കരാര്‍ നല്‍കാന്‍ പിന്നെയും ഒന്നര മാസം വേണ്ടിവരും. ജപ്പാനില്‍നിന്നുള്ള ഹിറ്റാച്ചി, ഇന്ത്യയില്‍നിന്നു തന്നെയുള്ള എല്‍ ആല്‍ഡ് ടി എന്നീ കമ്പനികളുടെ അഭ്യര്‍ഥന പ്രകാരമാണു റീടെന്‍ഡര്‍ നടപടികള്‍ നീട്ടിവച്ചതെന്നു … Continue reading "തിരുവനന്തപുരം-കോഴിക്കോട് മോണോറയില്‍ പദ്ധതി കരാര്‍ ടെന്റര്‍ നീട്ടി"

Published On:Jan 29, 2014 | 11:04 am

TVM - KOZ Monorail Project Full

 

 

 
കോഴിക്കോട്: തിരുവനന്തപുരം, കോഴിക്കോട് മോണോറയില്‍ പദ്ധതികളുടെ നിര്‍മാണത്തിനു കരാര്‍ നല്‍കുന്നതു ഡല്‍ഹി മെട്രോ റയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) വീണ്ടും നീട്ടി. രണ്ടു തവണ മാറ്റിയ റീടെന്‍ഡര്‍ നടപടികള്‍ ഏപ്രില്‍ 21നു പൂര്‍ത്തിയാക്കാനാണു പുതിയ തീരുമാനം. ഏപ്രില്‍ 21 വരെ കമ്പനികള്‍ക്കു കരാര്‍ സമര്‍പ്പിക്കാന്‍ സമയമനുവദിച്ചു. കരാര്‍ നല്‍കാന്‍ പിന്നെയും ഒന്നര മാസം വേണ്ടിവരും.
ജപ്പാനില്‍നിന്നുള്ള ഹിറ്റാച്ചി, ഇന്ത്യയില്‍നിന്നു തന്നെയുള്ള എല്‍ ആല്‍ഡ് ടി എന്നീ കമ്പനികളുടെ അഭ്യര്‍ഥന പ്രകാരമാണു റീടെന്‍ഡര്‍ നടപടികള്‍ നീട്ടിവച്ചതെന്നു ഡിഎംആര്‍സി മുഖ്യഉപദേഷ്ടാവ് ഇ. ശ്രീധരന്‍ പറഞ്ഞു. പുതുക്കിയ റീടെന്‍ഡര്‍ നടപടികള്‍ പ്രകാരം ജൂണ്‍ അവസാനമോ ജൂലൈ ആദ്യമോ മോണോറയില്‍ നിര്‍മാണം തുടങ്ങാനാകുമെന്നും അദ്ദേഹം പറഞ്ഞു. പുതുക്കിയ റീടെന്‍ഡര്‍ നടപടികള്‍ പ്രകാരം ഏപ്രില്‍ 21 വരെ ടെന്‍ഡര്‍ സമര്‍പ്പിക്കാവുന്നതാണെന്നും പ്രീ ബിഡ് യോഗം ഫെബ്രുവരി 20ന് ഡല്‍ഹിയില്‍ ചേരുമെന്നും ഡിഎംആര്‍സിയുടെ പുതുക്കിയ ടെന്‍ഡര്‍ വിജ്ഞാപനത്തില്‍ വ്യക്തമാക്കി.
മികച്ച കമ്പനികളിലൊന്നിനെ തിരഞ്ഞെടുക്കാനായി ടെന്‍ഡര്‍ നടപടികള്‍ വൈകുന്നതില്‍ തെറ്റില്ലെന്ന നിലപാടിലാണ് ഇ. ശ്രീധരന്‍. തിരുവനന്തപുരം, കോഴിക്കോട് മോണോറയില്‍ പദ്ധതികളുടെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കാന്‍ മൂന്നു വര്‍ഷമാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്. അതേസമയം മികച്ച കമ്പനിയാണു പ്രവൃത്തി ഏറ്റെടുക്കുന്നതെങ്കില്‍ ഇതു രണ്ടു വര്‍ഷംവരെയായി കുറയ്ക്കാന്‍ അവര്‍ക്കാകുമെന്നും ശ്രീധരന്‍ അഭിപ്രായപ്പെട്ടു. ഇന്നലെ ഡല്‍ഹിയില്‍ പ്രീബിഡ് യോഗം ചേരാനിരിക്കെയാണു നടപടികള്‍ നീട്ടിവച്ചത്.
കടുത്ത വ്യവസ്ഥകള്‍ കാരണം ആദ്യ ടെന്‍ഡറില്‍ ഒരേയൊരു കമ്പനി മാത്രം രംഗത്തെത്തിയ സാഹചര്യത്തിലാണു കഴിഞ്ഞ നവംബര്‍ 28നു ഡിഎംആര്‍സി റീടെന്‍ഡര്‍ നടപടികളാരംഭിച്ചത്.

 

LIVE NEWS - ONLINE

  • 1
    26 mins ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 2
    8 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 3
    9 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 4
    13 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 5
    15 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 6
    15 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 7
    18 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 8
    21 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 9
    23 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്