Wednesday, November 21st, 2018

മൂന്നാം ടെസ്റ്റിലെ മാച്ച് ഫീ കേരളത്തിന് നല്‍കി ഇന്ത്യന്‍ ടീം

വിരാട് കൊഹ്ലിയുടെ നടപടി ആവേശമുണര്‍ത്തുന്നതാണെന്ന് മുഖ്യമന്ത്രി

Published On:Aug 23, 2018 | 9:25 am

ന്യൂഡല്‍ഹി: പ്രളയം തകര്‍ത്ത കേരളത്തിന് സഹായവുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമും. ഇംഗ്ലണ്ടിനെതിരായി മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ലഭിച്ച മുഴുവന്‍ മാച്ച് ഫീസും കേരളത്തിന് നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. മാച്ച് ഫീയായി ടീമിന് രണ്ട് കോടിയോളം രൂപ ലഭിക്കും. ഒരു ടെസ്റ്റ് മല്‍സരത്തിന് ടീമിലുള്ള താരങ്ങള്‍ക്ക് 15 ലക്ഷം രൂപയും റിസര്‍വ് താരങ്ങള്‍ക്ക് അതിന്റെ പകുതിയുമാണ് ലഭിക്കുക.
നേരത്തെ, ഇംഗ്ലണ്ടിനെതിരായി നോട്ടിംഗ്ഹാമില്‍ നടന്ന മൂന്നാമത്തെ ടെസ്റ്റ് മത്സരത്തിലെ വിജയം കേരളത്തിലെ പ്രളയ ദുരിതബാധിതര്‍ക്ക് ഇന്ത്യന്‍ ക്യാപ്ടന്‍ വിരാട് കൊഹ്‌ലി സമര്‍പ്പിച്ചിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ഇന്ത്യന്‍ ടീമിന് ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ കാര്യമാണിതെന്ന് മത്സരശേഷം കൊഹ്‌ലി പറഞ്ഞു.
ഇതിനിടെടെസ്റ്റില്‍ നേടിയ ജയം കേരളത്തിലെ ദുരിതബാധിതര്‍ക്ക് സമര്‍പ്പിച്ച ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കൊഹ്ലിയുടെ നടപടി ആവേശമുണര്‍ത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ”ഇംഗ്‌ളണ്ടിനെതിരായ മത്സരത്തിലും അദ്ദേഹം കേരളത്തിലെ ദുരന്തബാധിതരെ ഓര്‍ത്തു. ലോകം മുഴുവന്‍ കേരളത്തിലെ ജനങ്ങളെ സ്‌നേഹം കൊണ്ട് വീര്‍പ്പ് മുട്ടിക്കുകയാണ്. ഇത് അതിജീവനത്തിന് നമുക്ക് കരുത്തേകും” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമലയില്‍ പോയ ഭക്തനെ കാണാനില്ലെന്ന് പരാതി

  • 2
    3 hours ago

    സന്നിധാനത്ത് കര്‍പ്പൂരാഴിയുമായി ഭക്തര്‍

  • 3
    4 hours ago

    യതീഷ് ചന്ദ്രയെ വിമര്‍ശിച്ച് പൊന്‍ രാധാകൃഷ്ണന്‍

  • 4
    7 hours ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 5
    10 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 6
    11 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 7
    11 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 8
    11 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 9
    12 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി