Saturday, July 21st, 2018

ഡല്‍ഹി ടെസ്റ്റ് സമനിലയില്‍; ഇന്ത്യക്ക് ചരിത്ര നേട്ടം

തുടര്‍ച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പര നേടുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. 2005-08ല്‍ ഓസ്‌ട്രേലിയ നേരത്തെ ഈ റെക്കാഡ് സ്വന്തമാക്കിയിരുന്നു.

Published On:Dec 6, 2017 | 4:30 pm

ന്യൂഡല്‍ഹി :  ശ്രീലങ്കക്കെതിരായ മൂന്നാമത്തേയും അവസാനത്തേയും ടെസ്റ്റ് സമനിലയില്‍ കലാശിച്ചതോടെ തുടര്‍ച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പര വിജയമെന്ന ചരിത്ര നേട്ടം ഇന്ത്യ സ്വന്തമാക്കി. ഇന്ത്യ ഉയര്‍ത്തിയ 410 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക അഞ്ച് വിക്കറ്റിന് 299 റണ്‍സെടുത്ത് നില്‍ക്കെ വെളിച്ചക്കുറവിനെ തുടര്‍ന്ന് മത്സരം അവസാനിപ്പിക്കാന്‍ ഇരു ക്യാപ്ടന്മാരും സമ്മതിക്കുകയായിരുന്നു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര 1-0ന് ഇന്ത്യ നേടി. തുടര്‍ച്ചയായി ഒമ്പത് ടെസ്റ്റ് പരമ്പര നേടുന്ന രണ്ടാമത്തെ ടീമാണ് ഇന്ത്യ. 2005-08ല്‍ ആസ്‌ട്രേലിയ നേരത്തെ ഈ റെക്കാഡ് സ്വന്തമാക്കിയിരുന്നു.
അവസാന ദിനമായ ഇന്ന് കളി ആരംഭിച്ച് തുടക്കത്തില്‍ തന്നെ കഴിഞ്ഞ ഇന്നിംഗ്‌സിലെ സെഞ്ച്വറി വീരന്‍ എയ്ഞ്ചലോ മാത്യൂസിനെ പുറത്താക്കി ജഡേജ തന്നെയാണ് ശ്രീലങ്കയെ ഞെട്ടിച്ചത്. ഒരു റണ്‍സെടുത്ത് മാത്യൂസിനെ രഹാനയുടെ കൈകളില്‍ എത്തിക്കുകയായിരുന്നു, എന്നാല്‍ അഞ്ചാം വിക്കറ്റ് ഒത്തുച്ചേര്‍ന്ന സില്‍വയുടെയും ചാന്ദിമലിന്റെയും പോരാട്ടവീര്യം ശ്രീലങ്കയെ മുന്നോട്ട് നയിക്കുകയായിരുന്നു. ചാന്ദിലിനെ മടക്കി അശ്വിന്‍ വീണ്ടും ലങ്കയ്ക്ക് തിരിച്ചടി നല്‍കിയെങ്കിലും റോഷനെ കൂട്ടിപിടിച്ച് സില്‍വ പോരാട്ടം തുടരുകയായിരുന്നു. 219 പന്തില്‍ 15 ഫോറും ഒരു സിക്‌സറും പറത്തി 119 റണ്‍സെടുത്ത ഡിസില്‍വ റിട്ടയേര്‍ഡ് ഹര്‍ട്ടായി ക്രീസ് വിടുകയായിരുന്നു. റോഷന്‍ സില്‍വ 154 പന്തില്‍ 74 റണ്‍സെടുത്തു.

 

 

 

 

LIVE NEWS - ONLINE

  • 1
    22 mins ago

    മുല്ലപ്പെരിയാറില്‍ ജല നിരപ്പ് ഉയര്‍ന്നു

  • 2
    1 hour ago

    അടിയാളരുടെ കഥ പറഞ്ഞ് ‘പൂമാതൈ പൊന്നമ്മ ‘

  • 3
    2 hours ago

    അപകടക്കേസുകളില്‍ നിന്ന് ട്രാഫിക്കുകാര്‍ പിന്മാറി

  • 4
    2 hours ago

    മഴക്കെടുതി നേരിടുന്നതില്‍ സര്‍ക്കാര്‍ പരാജയം: ചെന്നിത്തല

  • 5
    3 hours ago

    പുതിയ ലെക്‌സസ് ES 300h ഇന്ത്യയില്‍

  • 6
    3 hours ago

    കാലവര്‍ഷക്കെടുതി നേരിടാന്‍ 80 കോടി അനുവദിച്ചു: കേന്ദ്രസഹമന്ത്രി കിരണ്‍ റിജിജു

  • 7
    3 hours ago

    കാലവര്‍ഷക്കെടുതി; കേന്ദ്രത്തോട് 1000 കോടി രൂപ ആവശ്യപ്പെടും: മന്ത്രി സുനില്‍ കുമാര്‍

  • 8
    4 hours ago

    ഭീകരാക്രമണങ്ങളില്‍ മരിക്കുന്നതിനേക്കാല്‍ റോഡിലെ കുഴികളില്‍ വീണ് മരിക്കുന്നു; കോടതി

  • 9
    4 hours ago

    ഇരട്ട സെഞ്ചുറി ക്ലബില്‍ ഫകര്‍ സമാനും