Monday, December 17th, 2018

തുടയിലെ കൊഴുപ്പ് പ്രശ്‌നമാണോ?

തുടയിലെ അമിത വണ്ണത്തിന് കാരണം കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനാലാണ്

Published On:Feb 5, 2018 | 8:43 am

ചിലരുടെ പ്രത്യേക ശരീര ഭാഗങ്ങളില്‍ കൂടുതല്‍ തടി ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് വയര്‍ തുട, കൈ എന്നിവിടങ്ങളില്‍, ഇത് സൗന്ദര്യത്തിനും ആരോഗ്യത്തിനും ഒരു പോലെ ദോഷം ചെയ്യുന്നതാണ്. ഇതില്‍ തുടയിലെ അമിത വണ്ണത്തിന് കാരണം കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനാലാണ്. അതുകൊണ്ടു തന്നെ ഈ പ്രശ്‌നത്തിനും പരിഹാരം കാണാന്‍ എളുപ്പത്തില്‍ സാധിക്കും.
തുടവണ്ണത്തിനുള്ള ഒരു പ്രത്യേക കാരണം ശരീരത്തില്‍ ടോക്സിനുകള്‍ അടിഞ്ഞു കൂടുന്നതാണ്. അതുകൊണ്ട് നല്ലതു പോലെ വെള്ളം കുടിക്കുന്നത് തുടയിലെ കൊഴുപ്പ് നീക്കാന്‍ സാഹായിക്കുന്നു. നല്ല ആരോഗ്യത്തിന് പ്രാതല്‍ അത്യാവശ്യ ഘടകമാണ്. അതിനാല്‍ തന്നെ പ്രാതല്‍ ഒഴിവാക്കാതിരിക്കുക. ചെറിയ അളവില്‍ പല തവണയായി ഭക്ഷണം കഴിക്കുക. ഇതു കൊഴുപ്പടിഞ്ഞു കൂടാതിരിക്കാന്‍ നല്ലതാണ്.
തുടയില്‍ ചെറുചൂടുള്ള വെളിച്ചെണ്ണ പുരട്ടി 15 മിനിറ്റ് മസാജ് ചെയ്യുന്നത് തുടയിലെ കൊഴുപ്പ് ഇല്ലാതാക്കും. ശേഷം ചെറുചൂടുവെള്ളം കൊണ്ടു കഴുകിക്കളയാം. യോഗ ചെയ്യുന്നത് തുടയിലെ കൊഴുപ്പൊഴിവാക്കാനുള്ള നല്ലൊരു വഴിയാണ്. കാര്‍ഡിയോ വ്യായാമങ്ങള്‍ ശീലമാക്കുന്നതും നല്ലതാണ്. പരമാവധി കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങള്‍ ശീലമാക്കുക. ഇത് തുടവണ്ണം കുറയ്ക്കാന്‍ സഹായിക്കും.

LIVE NEWS - ONLINE

  • 1
    11 mins ago

    വനിതാ മതില്‍ വിഭാഗീയതയുണ്ടാക്കും: സുകുമാരന്‍ നായര്‍

  • 2
    1 hour ago

    കാലിക്കറ്റ് സര്‍വകലാശാലക്ക് സമ്മാനമായി 150 കോടി: മന്ത്രി ജലീല്‍

  • 3
    3 hours ago

    ഹര്‍ത്താല്‍ ഇനി വേണ്ട

  • 4
    3 hours ago

    മുത്തലാഖ് ക്രിമിനല്‍ കുറ്റം; ബില്‍ ലോക്‌സഭയില്‍

  • 5
    5 hours ago

    രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‌ലോട്ട് അധികാരമേറ്റു

  • 6
    5 hours ago

    ഉത്തരവ് പാലിച്ചില്ലെങ്കില്‍ തലപ്പത്തിരിക്കുന്നവരെ മാറ്റും: ഹൈക്കോടതി

  • 7
    6 hours ago

    ഉസ്മാന്‍ ഖ്വാജക്ക് അര്‍ധ സെഞ്ചുറി; ഓസീസ് ശക്തമായ നിലയില്‍

  • 8
    6 hours ago

    സ്‌പെഷ്യല്‍ സ്‌കൂള്‍ വാഹനം മറിഞ്ഞു രണ്ടുകുട്ടികള്‍ക്കു പരുക്ക്

  • 9
    7 hours ago

    താല്‍ക്കാലിക കണ്ടക്ടര്‍മാരുടെ പിരിച്ചുവിടല്‍ തിരിച്ചടി: മന്ത്രി ശശീന്ദ്രന്‍