Wednesday, September 26th, 2018

നാട്ടുകാര്‍ പിടികൂടിയ മോഷ്ടാവ് നിരവധി കേസുകളിലെ പ്രതി

വെള്ളമുണ്ട: കഴിഞ്ഞ ദിവസം തരുവണയില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച മോഷണക്കേസിലെ പ്രതി നിരവധി കളവുകള്‍ നടത്തിയതായി പോലീസ്. വെള്ളമുണ്ട പോലീസ് സ്‌റ്റേഷനുകീഴിലുള്ള കട്ടയാട് പുത്തന്‍പുര ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നും മകന്‍ മമ്മുട്ടിയുടെ ഭാര്യയുടെ സ്വര്‍ണ്ണ പാദസരം മോഷ്ടിച്ച സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്. ഈ ആഭരണവുമായി ഒരു ജ്വല്ലറിയില്‍ വില്‍പ്പനക്ക് ചെന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിയായ തരുവണ പരിയാരമുക്ക് മുത്തലിബിനെ (30) പിടികൂടിയത്. ഫെബ്രുവരിയില്‍ എടപ്പാറ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നും ഒന്നര പവന്റെ സ്വര്‍ണാഭരണം മോഷ്ടിച്ചതായും, കട്ടയാട് വാഴയില്‍ … Continue reading "നാട്ടുകാര്‍ പിടികൂടിയ മോഷ്ടാവ് നിരവധി കേസുകളിലെ പ്രതി"

Published On:Aug 20, 2013 | 3:59 pm

വെള്ളമുണ്ട: കഴിഞ്ഞ ദിവസം തരുവണയില്‍ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ച മോഷണക്കേസിലെ പ്രതി നിരവധി കളവുകള്‍ നടത്തിയതായി പോലീസ്. വെള്ളമുണ്ട പോലീസ് സ്‌റ്റേഷനുകീഴിലുള്ള കട്ടയാട് പുത്തന്‍പുര ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നും മകന്‍ മമ്മുട്ടിയുടെ ഭാര്യയുടെ സ്വര്‍ണ്ണ പാദസരം മോഷ്ടിച്ച സംഭവത്തിലാണ് ഇയാള്‍ പിടിയിലായത്. ഈ ആഭരണവുമായി ഒരു ജ്വല്ലറിയില്‍ വില്‍പ്പനക്ക് ചെന്നതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ പ്രതിയായ തരുവണ പരിയാരമുക്ക് മുത്തലിബിനെ (30) പിടികൂടിയത്. ഫെബ്രുവരിയില്‍ എടപ്പാറ ഇബ്രാഹിമിന്റെ വീട്ടില്‍ നിന്നും ഒന്നര പവന്റെ സ്വര്‍ണാഭരണം മോഷ്ടിച്ചതായും, കട്ടയാട് വാഴയില്‍ അമ്മദ് മുസ്ലീയാരുടെ വീട്ടില്‍ നിന്നും റാഡോ വാച്ചും, 17000 രൂപയും മോഷണം നടത്തിയതായും ഇയാള്‍ പോലീസില്‍ സമ്മതിച്ചിട്ടുണ്ട്. മോഷണം നടത്തിയ ശേഷം ഭാര്യ വീടായ മഞ്ചേരിയിലേക്ക് മുങ്ങുകയാണത്രെ ഇയാളുടെ പതിവ്. കല്‍പ്പറ്റ സ്‌റ്റേഷനില്‍ മൊബൈല്‍ മോഷണം സംബന്ധിച്ച് ഇയാളുടെ പേരില്‍ കേസ് നിലവിലുണ്ട്. ഇയാളെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തുവരുന്നു.

LIVE NEWS - ONLINE

  • 1
    3 mins ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    3 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    4 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    4 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    4 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    4 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    6 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു