ഇടുക്കി: തൊടുപുഴയില്‍ സ്ത്രീകള്‍ മാത്രം താമസിക്കുന്ന വീടുകളില്‍ മോഷണം നടത്തുന്നയാള്‍ പോലീസിന്റെ പിടിയിലായി. കരിമണ്ണൂര്‍ ത്ലായിക്കാട് വീട്ടില്‍ ജെയ്സണ്‍ ആണ് പിടിയിലായത്. 20ന് രാത്രി പട്ടയം കവലക്ക് സമീപം വീടിന്റെ ഫ്യൂസ് ഊരി മോഷണം നടത്താന്‍ ശ്രമിക്കുന്നതിനിടയില്‍ ഇയാള്‍ പിടിയിലാവുകയായിരുന്നു. ശബ്ദം കേട്ട വീട്ടമ്മ പോലീസിനെ അറിയിക്കുകയായിരുന്നു. തിരച്ചിലില്‍ സമീപത്തെ കയ്യാലക്ക് സമീപം ഒളിച്ചിരുന്ന നിലയിലാണ് കണ്ടെത്തിയത്.