Wednesday, July 17th, 2019

ജാലിയന്‍ വാലാബാഗ്; ബ്രിട്ടന്‍ ഖേദം പ്രകടിപ്പിച്ചു

കൂട്ടക്കൊലയുടെ നൂറാം വാര്‍ഷിക വേളയിലാണ് മേയുടെ പ്രസ്താവന.

Published On:Apr 11, 2019 | 9:53 am

ലണ്ടന്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിത സംഭവമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ ഒടുവില്‍ ബ്രിട്ടന്റെ ഖേദപ്രകടനം. 1919ല്‍ പഞ്ചാബിലെ അമൃത്‌സറില്‍ നടന്ന കൂട്ടക്കൊലയെ ബ്രിട്ടീഷ്ഇന്ത്യാ ചരിത്രത്തിലെ അപമാനകരമായ മുറിപ്പാടാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് പാര്‍ലമെന്റില്‍ വിശേഷിപ്പിച്ചു.
കൂട്ടക്കൊലയുടെ നൂറാം വാര്‍ഷിക വേളയിലാണ് മേയുടെ പ്രസ്താവന. അത്തരമൊന്ന് സംഭവിക്കാനിടയായതില്‍ തങ്ങള്‍ അത്യധികം ഖേദിക്കുന്നു. എന്നാല്‍, ഇന്ന് ബ്രിട്ടന്റെയും ഇന്ത്യയുടെയും ബന്ധത്തില്‍ താന്‍ സന്തുഷ്ടയാണ്. ബ്രിട്ടനിലെ ഇന്ത്യക്കാര്‍ ഈ സമൂഹത്തിന് വലിയ സംഭാവനകള്‍തന്നെ നല്‍കിവരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നല്ല നിലയില്‍ തുടരണമെന്ന് പാര്‍ലമെന്റ്് മുഴുവന്‍ ആഗ്രഹിക്കുമെന്ന് തനിക്കുറപ്പുണ്ടെന്നും മേയ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    8 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    10 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    12 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    13 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    14 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    15 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    16 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    16 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ