Thursday, September 20th, 2018

സ്ഞ്ചാരികള്‍ മുഖം തിരിക്കുന്ന തേക്കടി

        ഇടുക്കി: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയെ സഞ്ചാരികള്‍ കയ്യൊഴിയുന്നു. ഈ മധ്യവേനല്‍ അവധിക്കാലത്ത് തേക്കടിയിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്. നോട്ട് പ്രതിസന്ധിയും വിനോദസഞ്ചാര കേന്ദ്രത്തിലേക്കു സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നതിനു വനം വകുപ്പ് സ്വീകരിച്ചിട്ടുള്ള നിയന്ത്രണവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. മുന്‍ വര്‍ഷങ്ങളില്‍ അവധികാലത്ത് സ്‌കൂള്‍കോളജ് വിദ്യാര്‍ഥികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇത്തവണ വളരെക്കുറച്ചു പേര്‍ മാത്രമാണ് തേക്കടി സന്ദര്‍ശിച്ചത്. ഇതു ഹോട്ടല്‍, റിസോര്‍ട്ട്, വ്യാപാര മേഖലകളെ സ്തംഭിപ്പിച്ചിരിക്കുകയാണ്. മുന്‍ … Continue reading "സ്ഞ്ചാരികള്‍ മുഖം തിരിക്കുന്ന തേക്കടി"

Published On:May 18, 2017 | 8:03 am

Thekkady 010111 Full

 

 

 

 

ഇടുക്കി: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയെ സഞ്ചാരികള്‍ കയ്യൊഴിയുന്നു. ഈ മധ്യവേനല്‍ അവധിക്കാലത്ത് തേക്കടിയിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്. നോട്ട് പ്രതിസന്ധിയും വിനോദസഞ്ചാര കേന്ദ്രത്തിലേക്കു സ്വകാര്യവാഹനങ്ങള്‍ കടത്തിവിടുന്നതിനു വനം വകുപ്പ് സ്വീകരിച്ചിട്ടുള്ള നിയന്ത്രണവുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണം. മുന്‍ വര്‍ഷങ്ങളില്‍ അവധികാലത്ത് സ്‌കൂള്‍കോളജ് വിദ്യാര്‍ഥികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടിരുന്നു. ഇത്തവണ വളരെക്കുറച്ചു പേര്‍ മാത്രമാണ് തേക്കടി സന്ദര്‍ശിച്ചത്. ഇതു ഹോട്ടല്‍, റിസോര്‍ട്ട്, വ്യാപാര മേഖലകളെ സ്തംഭിപ്പിച്ചിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 25 ശതമാനം വ്യാപാരം പോലും ഇത്തവണ ഉണ്ടായിട്ടില്ലെന്നു വ്യാപാരികള്‍ പറയുന്നു. കഥകളി, കളരിപ്പയറ്റ്, ആനസവാരി, ജീപ്പ് സവാരി കേന്ദ്രങ്ങളെല്ലാം തിരക്കൊഴിഞ്ഞ നിലയിലാണ്. ടൂറിസത്തെ ആശ്രയിച്ചു മുന്നോട്ടുപോകുന്ന മേഖലകളിലും സ്തംഭനമാണ്. നോട്ട് നിരോധനത്തെ തുടര്‍ന്നുണ്ടായ പ്രതിസന്ധി സഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിച്ചു. എ.ടി.എം. കൗണ്ടറുകളില്‍ പണമില്ലാത്തതും ബാങ്ക് ഇടപാടുകളിലെ നിബന്ധനകളും സഞ്ചാരികളെ വലച്ചു. പ്രമുഖ ബാങ്കുകളുടെ എ.ടി.എം. കൗണ്ടറുകളില്‍ പലപ്പോഴും പണമില്ല. ഇവയില്‍ പലതും പ്രവര്‍ത്തനരഹിതമാണ്. ടൂറിസം മേഖലയാണെന്നുള്ള പരിഗണന പോലും ബാങ്ക് അധികൃതര്‍ നല്‍കുന്നില്ലെന്ന് ആക്ഷേപമുയര്‍ന്നു. തേക്കടിയില്‍നിന്നു വാഹന പാര്‍ക്കിങ് മാറ്റിയതു സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടുണ്ടെന്നാണ് ഇതിനെതിരേ സമരം നടത്തിവരുന്ന ജനകീയ സമിതി ആരോപിക്കുന്നത്. സ്വകാര്യ വാഹനങ്ങളില്‍ എത്തുന്നവര്‍ കുമളിയിലോ ആന വച്ചാലിലെ മൈതാനത്തോ പാര്‍ക്ക് ചെയ്തശേഷം വനംവകുപ്പിന്റെ വാഹനത്തിലാണു വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തുന്നത്. ഇതിലുള്ള ബുദ്ധിമുട്ടുമൂലം പലരും കുമളിയില്‍ യാത്ര അവസാനിപ്പിച്ചു മടങ്ങുകയാണ്. എന്നാല്‍ ആനവച്ചാലിലേക്കു പാര്‍ക്കിങ് മാറ്റിയതിനെ അനുകൂലിക്കുന്ന ഒരു വിഭാഗവുമുണ്ട്. തേക്കടിയിലെ വാഹന പാര്‍ക്കിങ് നിരോധനം ഓട്ടോറിക്ഷ തൊഴിലാളികളെയും ബാധിച്ചു. കൂടാതെ തേക്കടിയില്‍ ബോട്ട് സവാരിക്കു അവസരം ലഭിക്കാതെ മടങ്ങുന്ന സഞ്ചാരികളും ഏറെയാണ്. ബോട്ടുകളുടെ അപര്യാപ്തതയാണ് ഇതിനു കാരണം. കുടുതല്‍ ബോട്ടുകള്‍ തടാകത്തിലിറക്കുമെന്നു കെ.ടി.ഡി.സിയും വനം വകുപ്പും പറയുന്നുണ്ടെങ്കിലും നടപടി ഉണ്ടാകുന്നില്ല. സ്ഥിതി തുടര്‍ന്നാല്‍ തേക്കടി വിനോദസഞ്ചാര മേഖല പൂര്‍ണമായി സ്തംഭിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്.

LIVE NEWS - ONLINE

 • 1
  1 hour ago

  ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

 • 2
  2 hours ago

  സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

 • 3
  2 hours ago

  അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

 • 4
  2 hours ago

  ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

 • 5
  2 hours ago

  സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു

 • 6
  2 hours ago

  ദുബായിയില്‍ ഇന്ത്യന്‍ വിജയഗാഥ

 • 7
  4 hours ago

  നിറവയറില്‍ പുഞ്ചിരി തൂകി കാവ്യ…

 • 8
  4 hours ago

  രക്ഷാപ്രവര്‍ത്തനം നടത്തിയ മത്സ്യത്തൊഴിലാളി എലിപ്പനി ബാധിച്ച് മരിച്ചു

 • 9
  4 hours ago

  കാലില്‍കെട്ടിവച്ച് കഞ്ചാവ് കടത്താന്‍ ശ്രമിച്ചയാള്‍ പിടിയില്‍