Friday, September 21st, 2018

മോഷണക്കേസുകളിലെ പ്രതി പോക്കറ്റടിക്കിടെ പിടിയില്‍

പാലക്കാട്: വിവിധ മോഷണക്കേസുകളിലെ പ്രതി പോക്കറ്റടിക്കിടെ പിടിയില ല്‍ പ്രതിയായ റോബോട്ട് വിജയന്‍ എന്ന വിജയന്‍(38) പോക്കറ്റടി ശ്രമത്തിനിടെ പിടിയിലായി. കൊല്ലങ്കോട്-പാലക്കാട് സ്വകാര്യ ബസില്‍ യാത്രക്കാരന്റെ പഴ്‌സ് മോഷ്ടിക്കുന്നതിനിടെയിലാണ് ഇയാള്‍ പിടിയിലായത്. ഊട്ടറ സ്വദേശി നവാസ് കരീമിന്റെ പഴ്‌സ് മോഷ്ടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ ബഹളംവച്ചതിനെ തുടര്‍ന്നാണ് നല്ലേപ്പിള്ളി കുറുക്കംപൊറ്റ റോബോട്ട് വിജയന്‍ പിടിയിലായത്. കൊല്ലങ്കോട് നിന്നും സര്‍വീസ് ആരംഭിക്കുന്ന സ്വകാര്യ ബസ് വടവന്നൂര്‍ എത്തിയപ്പോഴാണ് പോക്കറ്റടി നടന്നത്. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലങ്കോട് പോലീസിലെ അഡീഷനല്‍ … Continue reading "മോഷണക്കേസുകളിലെ പ്രതി പോക്കറ്റടിക്കിടെ പിടിയില്‍"

Published On:May 21, 2018 | 8:06 am

പാലക്കാട്: വിവിധ മോഷണക്കേസുകളിലെ പ്രതി പോക്കറ്റടിക്കിടെ പിടിയില
ല്‍ പ്രതിയായ റോബോട്ട് വിജയന്‍ എന്ന വിജയന്‍(38) പോക്കറ്റടി ശ്രമത്തിനിടെ പിടിയിലായി. കൊല്ലങ്കോട്-പാലക്കാട് സ്വകാര്യ ബസില്‍ യാത്രക്കാരന്റെ പഴ്‌സ് മോഷ്ടിക്കുന്നതിനിടെയിലാണ് ഇയാള്‍ പിടിയിലായത്. ഊട്ടറ സ്വദേശി നവാസ് കരീമിന്റെ പഴ്‌സ് മോഷ്ടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ ബഹളംവച്ചതിനെ തുടര്‍ന്നാണ് നല്ലേപ്പിള്ളി കുറുക്കംപൊറ്റ റോബോട്ട് വിജയന്‍ പിടിയിലായത്. കൊല്ലങ്കോട് നിന്നും സര്‍വീസ് ആരംഭിക്കുന്ന സ്വകാര്യ ബസ് വടവന്നൂര്‍ എത്തിയപ്പോഴാണ് പോക്കറ്റടി നടന്നത്. യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലങ്കോട് പോലീസിലെ അഡീഷനല്‍ എസ്‌ഐ പിപി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

LIVE NEWS - ONLINE

  • 1
    22 mins ago

    അഞ്ചരക്കണ്ടി പുഴയെ മുരുപ്പുറ്റുകളൂം കൈയ്യൊഴിയുന്നു

  • 2
    30 mins ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 3
    1 hour ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 4
    1 hour ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 5
    2 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 6
    2 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി

  • 7
    2 hours ago

    ക്യാപ്റ്റന്‍ രാജുവിന്റെ സംസ്‌കാരം വൈകീട്ട്

  • 8
    4 hours ago

    തൊടുപുഴയില്‍ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം

  • 9
    4 hours ago

    കള്ളനോട്ട്: ദമ്പതികളടക്കം 4 പേര്‍ പിടിയില്‍