Wednesday, November 21st, 2018

മൊബൈല്‍ കടയുടെ പൂട്ട് കവര്‍ച്ച നടത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍

തൃശൂര്‍: പേരാമംഗലം പറപ്പൂരില്‍ മൊബൈല്‍ കടയുടെ പൂട്ട് കവര്‍ച്ച നടത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റ് ചെയ്തു. ആറുലക്ഷം രൂപയുടെ മൊബൈലും മറ്റ് അനുബന്ധ സാധനങ്ങളും കവര്‍ന്ന കേസില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കളത്തൂര്‍ സ്വദേശി തെക്കേപ്പുറത്ത് വീട്ടില്‍ കാളിദാസന്‍(22), പറപ്പൂര്‍ കിഴക്കുമുറി വീട്ടില്‍ ലിജീഷ്(23), പേരാമംഗലം എടക്കളത്തൂര്‍ വീട്ടില്‍ അജില്‍(24), പോന്നോര്‍ അത്തിപറമ്പില്‍ വീട്ടില്‍ അജിത്(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി എടക്കളത്തൂര്‍ സ്വദേശി ലമേഷിനെ പിടികൂടാനുണ്ട്. കഞ്ചാവു കേസിലെ … Continue reading "മൊബൈല്‍ കടയുടെ പൂട്ട് കവര്‍ച്ച നടത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റില്‍"

Published On:Aug 13, 2018 | 8:05 am

തൃശൂര്‍: പേരാമംഗലം പറപ്പൂരില്‍ മൊബൈല്‍ കടയുടെ പൂട്ട് കവര്‍ച്ച നടത്തിയ കേസില്‍ നാലു പേര്‍ അറസ്റ്റ് ചെയ്തു. ആറുലക്ഷം രൂപയുടെ മൊബൈലും മറ്റ് അനുബന്ധ സാധനങ്ങളും കവര്‍ന്ന കേസില്‍ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. എടക്കളത്തൂര്‍ സ്വദേശി തെക്കേപ്പുറത്ത് വീട്ടില്‍ കാളിദാസന്‍(22), പറപ്പൂര്‍ കിഴക്കുമുറി വീട്ടില്‍ ലിജീഷ്(23), പേരാമംഗലം എടക്കളത്തൂര്‍ വീട്ടില്‍ അജില്‍(24), പോന്നോര്‍ അത്തിപറമ്പില്‍ വീട്ടില്‍ അജിത്(19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റൊരു പ്രതി എടക്കളത്തൂര്‍ സ്വദേശി ലമേഷിനെ പിടികൂടാനുണ്ട്. കഞ്ചാവു കേസിലെ പ്രതികളായ ഇവര്‍ ആര്‍ഭാട ജീവിതത്തിനാണ് മോഷണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പറപ്പൂര്‍ ഏബിള്‍ മൊബൈല്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് കടയില്‍ നിന്ന് കഴിഞ്ഞ 30നാണ് ഇവര്‍ കവര്‍ച്ച നടത്തിയത്. മൊബൈല്‍ ഫോണുകള്‍ റീചാര്‍ജ് കൂപ്പണുകള്‍, വാച്ചുകള്‍, ഹെഡ്‌സെറ്റുകള്‍, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ മോഷ്ടിച്ചു. ഇതില്‍ 20 മൊബൈല്‍ ഫോണുകളും റീചാര്‍ജ് കൂപ്പണുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. മോഷ്ടിച്ച ഫോണുകള്‍ പളനിയിലും കൊടൈക്കനാലിലുമാണ് ഇവര്‍ വിറ്റിട്ടുള്ളതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    32 mins ago

    സംഘര്‍ഷമാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്താന്‍ കാരണം: എ ജി

  • 2
    4 hours ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 3
    4 hours ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 4
    5 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 5
    5 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 6
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 7
    6 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 8
    6 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 9
    7 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം