മോഷണം; നഴ്‌സിന്റെ പണവും എടിഎം കാര്‍ഡുകളും കവര്‍ന്നു

Published:December 14, 2016

Kannur GOVT Hospital Full

 

 

 
കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ മോഷണം. പണവും എ ടി എം കാര്‍ഡുകളും മോഷണം പോയി. ഇന്നലെ വൈകീട്ടാണ് സംഭവം. ജില്ലാ ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലെ ഓപ്പറേഷന്‍ റൂമിലാണ് മോഷണം നടന്നത്. സ്റ്റാഫ് നഴ്‌സായ റൂബിയുടെ 2000 രൂപയും 3 എടിഎം കാര്‍ഡുകളും അടങ്ങിയ പഴ്‌സാണ് മോഷണം പോയത്. ഇന്നലെ വൈകീട്ട് 5 മണി മുതല്‍ എട്ടുവരെ ആശുപത്രിയില്‍ വൈദ്യുതി മുടങ്ങിയിരുന്നു. വൈദ്യുതി വന്നപ്പോള്‍ പഴ്‌സ് നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. റൂബിയുടെ പരാതിയില്‍ സിറ്റി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.