Wednesday, August 21st, 2019

കണ്ണില്‍ മുളകുപൊടി വിതറി മോഷണം; യുവാവ് പിടിയില്‍

കോട്ടയം: പാലയില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി രണ്ടര പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ വള്ളിച്ചിറ പൈങ്ങുളം കൊട്ടൂര്‍ ഗിരീഷിനെ(22) പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ പൈങ്ങളം നിരപ്പേല്‍ രാജീവിന്റെ ഭാര്യ വിനീത (32)യുടെ മാലയാണ് ഗിരീഷ് പൊട്ടിച്ചെടുത്തത്. തുവാല കൊണ്ട് മുഖം മറച്ചെത്തിയായിരുന്നു ആക്രമണം. പിടിവലിക്കിടെ മാലയുടെ ഒരു ഭാഗം മാത്രമേ ഗിരീഷിന് ലഭിച്ചുള്ളു. വീടിന് പുറകിലുള്ള പാടത്തുകൂടി ഓടിയ ഗിരീഷ് പൈങ്ങളം പള്ളിയുടെ സെമിത്തേരി ഭാഗത്ത് വച്ചിരുന്ന ബൈക്കില്‍ … Continue reading "കണ്ണില്‍ മുളകുപൊടി വിതറി മോഷണം; യുവാവ് പിടിയില്‍"

Published On:Jan 31, 2019 | 8:05 am

കോട്ടയം: പാലയില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കടന്ന് വീട്ടമ്മയുടെ കണ്ണില്‍ മുളകുപൊടി വിതറി രണ്ടര പവന്‍ സ്വര്‍ണമാല പൊട്ടിച്ചെടുത്ത കേസില്‍ വള്ളിച്ചിറ പൈങ്ങുളം കൊട്ടൂര്‍ ഗിരീഷിനെ(22) പോലീസ് അറസ്റ്റ് ചെയ്തു. വള്ളിച്ചിറ പൈങ്ങളം നിരപ്പേല്‍ രാജീവിന്റെ ഭാര്യ വിനീത (32)യുടെ മാലയാണ് ഗിരീഷ് പൊട്ടിച്ചെടുത്തത്. തുവാല കൊണ്ട് മുഖം മറച്ചെത്തിയായിരുന്നു ആക്രമണം. പിടിവലിക്കിടെ മാലയുടെ ഒരു ഭാഗം മാത്രമേ ഗിരീഷിന് ലഭിച്ചുള്ളു. വീടിന് പുറകിലുള്ള പാടത്തുകൂടി ഓടിയ ഗിരീഷ് പൈങ്ങളം പള്ളിയുടെ സെമിത്തേരി ഭാഗത്ത് വച്ചിരുന്ന ബൈക്കില്‍ രക്ഷപെടുകയായിരുന്നു. തുടര്‍ന്ന് സഹോദരന്‍ താമസിക്കുന്ന ബംഗലൂരിലേക്ക് കടന്ന ഇയാളെ അവിടെ നിന്നാണ് പോലീസ് പിടികൂടിയത്. നഷ്ടപ്പെട്ട മാലയുടെ ഭാഗം ഗിരീഷിന്റെ കയ്യില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇന്ന് പാലാ കോടതിയില്‍ ഹാജരാക്കും.

LIVE NEWS - ONLINE

  • 1
    12 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    13 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    15 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    18 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    19 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    19 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    19 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    19 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    19 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു