Wednesday, July 17th, 2019

പിടിച്ചുപറിയും മോഷണവും; രണ്ടുപേര്‍ അറസ്റ്റില്‍

പാലക്കാട്: പിടിച്ചുപറിയും മോഷണവും മാല പൊട്ടിക്കലും ഭവനഭേദനവും തൊഴിലാക്കിയ രണ്ട് യുവാക്കളെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. ഒലവക്കോട് പുതിയപാലം സ്വദേശി ഷാഫിദ്(18), ഒറ്റപ്പാലം കാഞ്ഞിരക്കടവ് കാളത്തൊടി വീട്ടില്‍ അബൂബക്കര്‍(22) എന്നിവരാണ് പിടിയിലായത്. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലും ഇവര്‍ മോഷണ പരമ്പരകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഘത്തിലെ മൂന്നാമനെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മഴക്കാല മോഷണങ്ങള്‍ തടയുന്നതിന്റെ ഭാഗമായുള്ള പ്രത്യേക രാത്രികാല പട്രോളിങ്ങ് സംഘമാണ് ഇവരെ സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് … Continue reading "പിടിച്ചുപറിയും മോഷണവും; രണ്ടുപേര്‍ അറസ്റ്റില്‍"

Published On:Jul 26, 2018 | 8:09 am

പാലക്കാട്: പിടിച്ചുപറിയും മോഷണവും മാല പൊട്ടിക്കലും ഭവനഭേദനവും തൊഴിലാക്കിയ രണ്ട് യുവാക്കളെ ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റു ചെയ്തു. ഒലവക്കോട് പുതിയപാലം സ്വദേശി ഷാഫിദ്(18), ഒറ്റപ്പാലം കാഞ്ഞിരക്കടവ് കാളത്തൊടി വീട്ടില്‍ അബൂബക്കര്‍(22) എന്നിവരാണ് പിടിയിലായത്. പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലും ഇവര്‍ മോഷണ പരമ്പരകള്‍ നടത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഘത്തിലെ മൂന്നാമനെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മഴക്കാല മോഷണങ്ങള്‍ തടയുന്നതിന്റെ ഭാഗമായുള്ള പ്രത്യേക രാത്രികാല പട്രോളിങ്ങ് സംഘമാണ് ഇവരെ സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്ക് പരിശോധിച്ചതില്‍ നമ്പര്‍ പ്ലേറ്റ് അഴിച്ചു മാറ്റിയതായി ശ്രദ്ധയില്‍പ്പെട്ടു. ബൈക്കില്‍ ഒളിപ്പിച്ചുവച്ച ഇരുമ്പ് കമ്പിയും കണ്ടെടുത്തതോടെ കസ്റ്റഡിയിലെടുത്തു.

LIVE NEWS - ONLINE

  • 1
    6 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    8 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    11 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    11 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    12 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    13 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    14 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    15 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ