Monday, June 17th, 2019

വാഹനങ്ങളിലെ കളവ്; മോഷ്ടാക്കള്‍ പിടിയില്‍

ഇടുക്കി: രാജാക്കാട് ദേശീയപാതയുടെ നിര്‍മ്മാണത്തിനായി എത്തിച്ച വാഹനങ്ങളില്‍നിന്ന് ബാറ്ററികളും അനുബന്ധ വസ്തുക്കളും മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തവെ രണ്ടുപേര്‍ പിടിയില്‍. ബോഡി ധര്‍മ്മത്തുപട്ടി സ്വദേശി മുത്തുകുമാര്‍ വീരമുത്തു(25), സില്ലമരുത്തുപട്ടി സ്വദേശി കുമാര്‍ പരമശിവം(30) എന്നിവരെയാണ് ശാന്തന്‍പാറ പോലീസ് പിടികൂടിയത്. കനത്ത മഴയെ തുടന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെ പൂപ്പാറ-ബോഡിമെട്ട് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കരാറുകാരുടെ മണ്ണുമാന്തിയന്ത്രങ്ങളില്‍ നിന്നും വലിയ വാഹനങ്ങളില്‍നിന്നും ബാറ്ററിയും കംപ്രസറും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്നു ഇവര്‍. ശാന്തന്‍പാറ സിഐ എസ് … Continue reading "വാഹനങ്ങളിലെ കളവ്; മോഷ്ടാക്കള്‍ പിടിയില്‍"

Published On:Jul 13, 2018 | 8:02 am

ഇടുക്കി: രാജാക്കാട് ദേശീയപാതയുടെ നിര്‍മ്മാണത്തിനായി എത്തിച്ച വാഹനങ്ങളില്‍നിന്ന് ബാറ്ററികളും അനുബന്ധ വസ്തുക്കളും മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തവെ രണ്ടുപേര്‍ പിടിയില്‍. ബോഡി ധര്‍മ്മത്തുപട്ടി സ്വദേശി മുത്തുകുമാര്‍ വീരമുത്തു(25), സില്ലമരുത്തുപട്ടി സ്വദേശി കുമാര്‍ പരമശിവം(30) എന്നിവരെയാണ് ശാന്തന്‍പാറ പോലീസ് പിടികൂടിയത്. കനത്ത മഴയെ തുടന്ന് കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഇതിനിടെ പൂപ്പാറ-ബോഡിമെട്ട് റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കരാറുകാരുടെ മണ്ണുമാന്തിയന്ത്രങ്ങളില്‍ നിന്നും വലിയ വാഹനങ്ങളില്‍നിന്നും ബാറ്ററിയും കംപ്രസറും ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ മോഷ്ടിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയായിരുന്നു ഇവര്‍. ശാന്തന്‍പാറ സിഐ എസ് ചന്ദ്രകുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എസ്‌ഐ വി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തമിഴ്‌നാട്ടില്‍ വില്‍പ്പന നടത്താന്‍ ശ്രമിക്കവെയാണ് പ്രതികള്‍ പിടിയിലായത്.

LIVE NEWS - ONLINE

  • 1
    1 hour ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 2
    3 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 3
    3 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 4
    4 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 5
    4 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 6
    4 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി

  • 7
    5 hours ago

    യുദ്ധത്തിനില്ല,ഭീഷണി നേരിടും: സൗദി

  • 8
    5 hours ago

    വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച സൈനികന്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദര്‍ശിച്ചു

  • 9
    5 hours ago

    മാഞ്ചസ്റ്ററില്‍ പാക് പട കറങ്ങി വീണു