Friday, April 19th, 2019

ക്ഷേത്രങ്ങളില്‍ മോഷണം നടത്തിവന്നയാള്‍ പിടിയില്‍

ആലപ്പുഴ: കാവിവസ്ത്രം ധരിച്ച് കൈയില്‍ മയില്‍പ്പീലിയും താലവും പിടിച്ച് ഭിക്ഷക്കാരന്റെ വേഷത്തില്‍ നടന്ന് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിവന്നയാള്‍ പിടിയിലായി. ഹരിപ്പാട് മുട്ടം പാര്‍വതിമന്ദിരത്തില്‍ ഹരിദാസിനെ(45) ആണ് മാന്നാര്‍ പോലീസ് അറസ്റ്റ്‌ചെയ്തത്. മെയ് 19ന് കുട്ടമ്പേരൂര്‍ കുന്നത്തൂര്‍ ദുര്‍ഗാദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രപരിസരത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ കവി വസ്ത്രധാരിയായ ഒരാള്‍ ക്ഷേത്രത്തില്‍ കടന്ന് പീഠത്തിലിരുന്ന വഞ്ചി എടുത്ത് സഞ്ചിയിലാക്കുന്ന … Continue reading "ക്ഷേത്രങ്ങളില്‍ മോഷണം നടത്തിവന്നയാള്‍ പിടിയില്‍"

Published On:May 25, 2018 | 8:05 am

ആലപ്പുഴ: കാവിവസ്ത്രം ധരിച്ച് കൈയില്‍ മയില്‍പ്പീലിയും താലവും പിടിച്ച് ഭിക്ഷക്കാരന്റെ വേഷത്തില്‍ നടന്ന് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിവന്നയാള്‍ പിടിയിലായി. ഹരിപ്പാട് മുട്ടം പാര്‍വതിമന്ദിരത്തില്‍ ഹരിദാസിനെ(45) ആണ് മാന്നാര്‍ പോലീസ് അറസ്റ്റ്‌ചെയ്തത്. മെയ് 19ന് കുട്ടമ്പേരൂര്‍ കുന്നത്തൂര്‍ ദുര്‍ഗാദേവീ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രപരിസരത്തെ സിസിടിവി പരിശോധിച്ചപ്പോള്‍ കവി വസ്ത്രധാരിയായ ഒരാള്‍ ക്ഷേത്രത്തില്‍ കടന്ന് പീഠത്തിലിരുന്ന വഞ്ചി എടുത്ത് സഞ്ചിയിലാക്കുന്ന ചിത്രം കണ്ടു. വ്യാഴാഴ്ച പുലര്‍ച്ചെ പോലീസ് പെട്രോളിങ്ങിനിടെ കാരാഴ്മ ജങ്ഷന് സമീപത്ത്‌നിന്നാണ് ഇയാള്‍ പിടിയിലായത്. കരീലക്കുളങ്ങര, ഹരിപ്പാട്, കനകക്കുന്ന് മാന്നാര്‍ എന്നിവിടങ്ങളില്‍ നാല് മോഷണക്കേസുകളില്‍ പ്രതിയാണ് ഹരിദാസ്. മാവേലിക്കര കരയംവട്ടം ഹനുമാന്‍ക്ഷേത്രത്തിലും കരീലകുളങ്ങര, ഹരിപ്പാട്, കനകക്കുന്ന് എന്നിവിടങ്ങളിലെ ഗുരുമന്ദിരങ്ങളിലെ കാണിക്കവഞ്ചികളും ക്ഷേത്രത്തിലെ പൂജാസാമഗ്രഹികളായ നിലവിളക്കുകള്‍, ചെമ്പുകുടങ്ങള്‍, ഓട്ടുപാത്രങ്ങള്‍, ഉരുളി എന്നിവയും മോഷ്ടിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. നിരവധി മോഷണവസ്തുക്കളും ഇയാളുടെ വീട്ടിലെ കട്ടിലിനടിയില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    8 hours ago

    ഒളി ക്യാമറാ വിവാദം: എംകെ രാഘവനെതിരേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനം നാളെ

  • 2
    9 hours ago

    രാഹുല്‍ ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

  • 3
    11 hours ago

    ശബരിമല കര്‍മസമിതി ആട്ടിന്‍ തോലിട്ട ചെന്നായ: ചെന്നിത്തല

  • 4
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 5
    13 hours ago

    തനിക്കെതിരെ കള്ളക്കേസ് ചുമത്തുന്നു: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    13 hours ago

    ബാലപീഡനത്തിനെതിരെ നടപടി

  • 7
    14 hours ago

    പ്രിയങ്കയും സ്മൃതി ഇറാനിയും നാളെ വയനാട്ടില്‍

  • 8
    15 hours ago

    കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദി പാര്‍ട്ടി വിട്ടു

  • 9
    15 hours ago

    എല്ലാം ആലോചിച്ചെടുത്ത തീരുമാനം