Thursday, September 20th, 2018

മുപ്പതോളം കവര്‍ച്ചാ കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ പിടിയില്‍

        കണ്ണൂര്‍: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ മുപ്പതോളം കവര്‍ച്ചാ കേസുകളിലെ പ്രതികളായ രണ്ട് യുവാക്കളെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരിട്ടി മീത്തലെ പുന്നാട് സനീഷ് നിവാസില്‍ വി കെ സജേഷ് (30), മട്ടന്നൂര്‍ കണ്ണോത്ത് മുഹമ്മദ് മസ്ജിദിനടുത്ത കെ വിജേഷ് (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ ആദ്യവാരം എടക്കാട് തോട്ടടയിലെ സുഗതന്റെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 35 പവന്‍ സ്വര്‍ണ്ണാഭരണവും 40,000 രൂപ വിലവരുന്ന 7 വാച്ചുകളും ഇവര്‍ മോഷ്ടിച്ചിരുന്നു. … Continue reading "മുപ്പതോളം കവര്‍ച്ചാ കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ പിടിയില്‍"

Published On:May 15, 2017 | 2:45 pm

ARREST IMAGE 88 FULL

 

 

 

 
കണ്ണൂര്‍: സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ മുപ്പതോളം കവര്‍ച്ചാ കേസുകളിലെ പ്രതികളായ രണ്ട് യുവാക്കളെ ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തു.
ഇരിട്ടി മീത്തലെ പുന്നാട് സനീഷ് നിവാസില്‍ വി കെ സജേഷ് (30), മട്ടന്നൂര്‍ കണ്ണോത്ത് മുഹമ്മദ് മസ്ജിദിനടുത്ത കെ വിജേഷ് (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ ആദ്യവാരം എടക്കാട് തോട്ടടയിലെ സുഗതന്റെ പൂട്ടിയിട്ട വീട്ടില്‍ നിന്ന് 35 പവന്‍ സ്വര്‍ണ്ണാഭരണവും 40,000 രൂപ വിലവരുന്ന 7 വാച്ചുകളും ഇവര്‍ മോഷ്ടിച്ചിരുന്നു. മൊത്തം ഏഴരലക്ഷം രൂപയുടെ കവര്‍ച്ചയാണ് നടത്തിയത്.
കണ്ണോത്തുംചാലില്‍ ഒരു ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നും വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം രണ്ടര പവന്റെ സ്വര്‍ണാഭരണം കവര്‍ന്നതും ഈ സംഘമാണ്. കൂടാതെ കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറും തളിപ്പറമ്പ്, പരിയാരം, കണ്ണൂര്‍, എടക്കാട് തുടങ്ങിയ വിവിധ പോലീസ് സ്റ്റേഷനുകളിലായി മുപ്പതോളം കേസുകളില്‍ ഇരുവരും പ്രതികളാണെന്ന് പോലീസ് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    9 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    10 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    12 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    15 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    16 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    17 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    18 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    20 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    20 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു