Wednesday, February 20th, 2019

കടയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച കേസില്‍ പതിനഞ്ചുകാരന്‍ പിടിയില്‍

പത്തനംതിട്ട: അടൂരില്‍ മൊബൈല്‍ കടയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച കേസില്‍ പതിനഞ്ചുകാരന്‍ പിടിയിലായി. അടൂര്‍ സെന്‍ട്രല്‍ ജംക്ഷനിലുള്ള മൊബൈല്‍ കടയുടെ പൂട്ടു പൊളിച്ച് മോഷണം നടത്തിയ കേസിലാണ് ഇയാള്‍ അടൂര്‍ പോലീസിന്റെ പിടിയിലായത്. കടയുടെ ഷട്ടറിന്റെ രണ്ടു പൂട്ടും അറുത്ത്മാറ്റി അകത്തു കടന്ന പതിനഞ്ചുകാരന്‍ ഒരു മൊബൈല്‍ ഫോണ്‍, ഒരു ഹെഡ്‌സെറ്റ്, ഒരു മെമ്മറി കാര്‍ഡ് എന്നിവയാണ് മോഷ്ടിച്ചത്. കടയിലെ സിസിടിവിയില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ രമേഷന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കടയില്‍ … Continue reading "കടയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച കേസില്‍ പതിനഞ്ചുകാരന്‍ പിടിയില്‍"

Published On:May 24, 2018 | 8:01 am

പത്തനംതിട്ട: അടൂരില്‍ മൊബൈല്‍ കടയില്‍ നിന്ന് ഫോണ്‍ മോഷ്ടിച്ച കേസില്‍ പതിനഞ്ചുകാരന്‍ പിടിയിലായി. അടൂര്‍ സെന്‍ട്രല്‍ ജംക്ഷനിലുള്ള മൊബൈല്‍ കടയുടെ പൂട്ടു പൊളിച്ച് മോഷണം നടത്തിയ കേസിലാണ് ഇയാള്‍ അടൂര്‍ പോലീസിന്റെ പിടിയിലായത്. കടയുടെ ഷട്ടറിന്റെ രണ്ടു പൂട്ടും അറുത്ത്മാറ്റി അകത്തു കടന്ന പതിനഞ്ചുകാരന്‍ ഒരു മൊബൈല്‍ ഫോണ്‍, ഒരു ഹെഡ്‌സെറ്റ്, ഒരു മെമ്മറി കാര്‍ഡ് എന്നിവയാണ് മോഷ്ടിച്ചത്. കടയിലെ സിസിടിവിയില്‍ നിന്ന് ദൃശ്യങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐ രമേഷന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കടയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സാധനങ്ങളെല്ലാം കസ്റ്റഡിയില്‍ എടുത്തു. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കോട്ടയത്തെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് അയച്ചു.

LIVE NEWS - ONLINE

  • 1
    3 hours ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    4 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    6 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    8 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    9 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    11 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    13 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    13 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    13 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു