Monday, February 18th, 2019

നെരുവമ്പ്രത്ത് മൊബൈല്‍ കടയില്‍ മോഷണം; രണ്ട് പ്രതികള്‍ അറസ്റ്റില്‍

പഴയങ്ങാടി: നെരുവമ്പ്രം ടൗണില്‍ മൊബൈല്‍ കട കുത്തിതുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. മാട്ടൂല്‍ സ്വദേശികളായ എ.അസറുദീന്‍ (21) സി.പി. മര്‍സാദ് (19) എന്നിവരെയാണ് മലപ്പുറത്ത് വച്ച് പഴയങ്ങാടി എസ് ഐ പി.ബി.സജീവും സംഘവും അറസ്റ്റ്. പഴയങ്ങാടി ബി വി റോഡിലെയും, വളപട്ടണത്തെയും ബൈക്ക് മോഷണ കേസിലെയും പ്രതികളായ ഇവര്‍ കോഴിക്കോട്, തിരൂര്‍, താനൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ മോഷണ കേസുകളില്‍ പ്രതികളാണെന്ന് പോലിസ് … Continue reading "നെരുവമ്പ്രത്ത് മൊബൈല്‍ കടയില്‍ മോഷണം; രണ്ട് പ്രതികള്‍ അറസ്റ്റില്‍"

Published On:Aug 24, 2017 | 3:15 pm

പഴയങ്ങാടി: നെരുവമ്പ്രം ടൗണില്‍ മൊബൈല്‍ കട കുത്തിതുറന്ന് മോഷണം നടത്തിയ സംഭവത്തില്‍ അന്തര്‍ സംസ്ഥാന മോഷണ സംഘത്തിലെ രണ്ട് പേര്‍ അറസ്റ്റില്‍. മാട്ടൂല്‍ സ്വദേശികളായ എ.അസറുദീന്‍ (21) സി.പി. മര്‍സാദ് (19) എന്നിവരെയാണ് മലപ്പുറത്ത് വച്ച് പഴയങ്ങാടി എസ് ഐ പി.ബി.സജീവും സംഘവും അറസ്റ്റ്.
പഴയങ്ങാടി ബി വി റോഡിലെയും, വളപട്ടണത്തെയും ബൈക്ക് മോഷണ കേസിലെയും പ്രതികളായ ഇവര്‍ കോഴിക്കോട്, തിരൂര്‍, താനൂര്‍, കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം തുടങ്ങിയ സ്ഥലങ്ങളില്‍ വിവിധ മോഷണ കേസുകളില്‍ പ്രതികളാണെന്ന് പോലിസ് പറഞ്ഞു. പോലിസ് പറഞ്ഞു. ഈ സംഘത്തിന് പിന്നില്‍ വന്‍ ശൃംഖല തന്നെയുണ്ടെന്നും കൂട്ട് പ്രതികള്‍ക്കായി അന്വഷണം ആരംഭിച്ചതായും എസ് ഐ പി ബി സജീവ് പറഞ്ഞു.
ഈ മാസം 8 നാണ് കേസിനാസ്പദമായ സംഭവം. വിലപിടിപ്പള്ള പത്തോളം മൊബൈലുകളും രണ്ട് ടാബുകളുമാണ് പരിയാരം സ്വദേശി കെ.പി.റഹിസിന്റെ ഉടമസ്ഥതയിലുള്ള നെരുവമ്പ്രത്തെ സെല്‍ ഗാലറി ഷോപ്പില്‍ നിന്നും മോഷണം പോയത്.പോലിസ് സംഘത്തില്‍ എ എസ് ഐ ചന്ദ്രന്‍ , പോലീസുകാരായ മനോജ്, ഷാജന്‍, സജീവന്‍, രാമചന്ദ്രന്‍ തുടങ്ങിയവരുമുണ്ടായിരുന്നു.
എസ് ഐ പി ബി സജീവിന്റെ തന്ത്രപരമായ നീക്കത്തിലൂടെയാണ് പ്രതികളെ പെട്ടെന്ന് പിടികൂടാന്‍ സാധിച്ചത്. നിരവധി കേസുകളില്‍ പ്രതികളെ പിടികൂടിയ എസ് ഐയുടെ അന്വേഷണ മികവിനെ ജനങ്ങള്‍ മുക്തകണ്ഠം പ്രശംസിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 2
    5 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 3
    6 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 4
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 5
    20 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 6
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 7
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 8
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും