Friday, November 16th, 2018

പള്ളിയില്‍ നിന്നും സ്വര്‍ണമോതിരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍

ഇടുക്കി: ചെറുതോണി വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ഉണ്ണീശോയുടെ തിരുസ്വരൂപത്തില്‍നിന്ന് സ്വര്‍ണമോതിരം മോഷ്ടിച്ചയാള്‍ ഇടുക്കി പോലീസിന്റെ പിടിയിലായി. ഉടുമ്പന്നൂര്‍ കോടിക്കുളം വാമറ്റത്തില്‍ ജോയി(56)യാണ് പിടിയിലായത്. തിങ്കളാഴ്ച മൂന്നിനാണ് മോഷണം നടന്നത്. രൂപക്കൂടിനകത്തുള്ള ഉണ്ണീശോവിന്റെ തിരുസ്വരൂപത്തിലെ വിരലില്‍നിന്നാണ് സ്വര്‍ണമോതിരം ഇയാള്‍ കവര്‍ന്നത്. താക്കോലിനുപകരം ഇരുമ്പുദണ്ഡുപയോഗിച്ച് പൂട്ടുതുറന്ന് മോഷണം നടത്തിയെന്നാണ് അറിയാന്‍ സാധിച്ചത്. പള്ളി മുഴുവന്‍ സിസി ടിവിയുടെ നിരീക്ഷണത്തിലാണെന്ന വിവരം ഇയാള്‍ക്കറിയില്ലായിരുന്നു. പതിവായി പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയിരുന്ന യുവാവാണ് മോതിരം മോഷണം പോയവിവരം കണ്ടെത്തിയത്. സിസി ടിവിയിലെ ദൃശ്യങ്ങള്‍ … Continue reading "പള്ളിയില്‍ നിന്നും സ്വര്‍ണമോതിരം മോഷ്ടിച്ചയാള്‍ അറസ്റ്റില്‍"

Published On:Mar 24, 2017 | 8:03 am

ഇടുക്കി: ചെറുതോണി വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ ഉണ്ണീശോയുടെ തിരുസ്വരൂപത്തില്‍നിന്ന് സ്വര്‍ണമോതിരം മോഷ്ടിച്ചയാള്‍ ഇടുക്കി പോലീസിന്റെ പിടിയിലായി. ഉടുമ്പന്നൂര്‍ കോടിക്കുളം വാമറ്റത്തില്‍ ജോയി(56)യാണ് പിടിയിലായത്. തിങ്കളാഴ്ച മൂന്നിനാണ് മോഷണം നടന്നത്. രൂപക്കൂടിനകത്തുള്ള ഉണ്ണീശോവിന്റെ തിരുസ്വരൂപത്തിലെ വിരലില്‍നിന്നാണ് സ്വര്‍ണമോതിരം ഇയാള്‍ കവര്‍ന്നത്. താക്കോലിനുപകരം ഇരുമ്പുദണ്ഡുപയോഗിച്ച് പൂട്ടുതുറന്ന് മോഷണം നടത്തിയെന്നാണ് അറിയാന്‍ സാധിച്ചത്. പള്ളി മുഴുവന്‍ സിസി ടിവിയുടെ നിരീക്ഷണത്തിലാണെന്ന വിവരം ഇയാള്‍ക്കറിയില്ലായിരുന്നു. പതിവായി പള്ളിയില്‍ പ്രാര്‍ത്ഥനക്കെത്തിയിരുന്ന യുവാവാണ് മോതിരം മോഷണം പോയവിവരം കണ്ടെത്തിയത്. സിസി ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. ഉടനെ സംഭവം വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുകയും ബുധനാഴ്ച വൈകുന്നേരത്തോടെ ഉടുമ്പന്നൂര്‍ പാറക്കവലയില്‍നിന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മോഷ്ടിച്ച സ്വര്‍ണം ഉടുമ്പന്നൂരില്‍ വിറ്റിരുന്നു. ഇയാളെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

LIVE NEWS - ONLINE

  • 1
    34 mins ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 2
    2 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 3
    3 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 4
    3 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 5
    3 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 6
    3 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 7
    3 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 8
    4 hours ago

    വീടിന്റെ സ്ലാബ് തകര്‍ന്ന് യുവാവ് മരിച്ചു

  • 9
    5 hours ago

    വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവു വില്‍പന നടത്തി മടങ്ങയ 2 യുവാക്കള്‍ പിടിയില്‍