Friday, September 21st, 2018

പൂട്ടിയിട്ട വീട്ടില്‍ മോഷണം; 1.7 ലക്ഷം രൂപയും നാല് പവന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടു

പാലക്കാട്: ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ ക്ഷേത്രത്തിന് സമീപം തമിഴ്‌നാട് സ്വദേശി രാമദുരൈ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. 1.7 ലക്ഷം രൂപയും നാല് പവന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടത്. ഓണാവധിക്ക് ഇവര്‍ വീട് പൂട്ടി തമിഴ്‌നാട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടത്. എകെജി റോഡിലെ ബ്രഹ്മദത്തന്‍ കോളനിയിലെ പൂട്ടിയിട്ട മറ്റ് രണ്ട് തമിഴ്‌നാട് സ്വദേശികളുടെ വീട്ടിലും മോഷണവും മോഷണശ്രമവും നടന്നിട്ടുണ്ട്. ഇവിടെ താമസിക്കുന്ന വഞ്ചിമുത്തുവിന്റെ … Continue reading "പൂട്ടിയിട്ട വീട്ടില്‍ മോഷണം; 1.7 ലക്ഷം രൂപയും നാല് പവന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടു"

Published On:Aug 29, 2018 | 8:05 am

പാലക്കാട്: ചെര്‍പ്പുളശ്ശേരി പുത്തനാല്‍ക്കല്‍ ക്ഷേത്രത്തിന് സമീപം തമിഴ്‌നാട് സ്വദേശി രാമദുരൈ താമസിക്കുന്ന വാടക ക്വാര്‍ട്ടേഴ്‌സിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. 1.7 ലക്ഷം രൂപയും നാല് പവന്റെ സ്വര്‍ണാഭരണങ്ങളും നഷ്ടപ്പെട്ടത്. ഓണാവധിക്ക് ഇവര്‍ വീട് പൂട്ടി തമിഴ്‌നാട്ടിലേക്ക് പോയ സമയത്താണ് മോഷണം നടന്നത്. ഇന്നലെ തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി കണ്ടത്. എകെജി റോഡിലെ ബ്രഹ്മദത്തന്‍ കോളനിയിലെ പൂട്ടിയിട്ട മറ്റ് രണ്ട് തമിഴ്‌നാട് സ്വദേശികളുടെ വീട്ടിലും മോഷണവും മോഷണശ്രമവും നടന്നിട്ടുണ്ട്. ഇവിടെ താമസിക്കുന്ന വഞ്ചിമുത്തുവിന്റെ വീട്ടില്‍ നിന്ന് 10,000 രൂപ, ലാപ്‌ടോപ്, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടമായിരുന്നു. സമീപത്തുള്ള സദാശിവന്റെ വീടിന്റെ വാതില്‍ ഓയില്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും മോഷ്ടാവിന് അകത്ത് കടക്കാന്‍ കഴിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ ഉടന്‍ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കും

  • 2
    2 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 3
    4 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 4
    5 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 5
    9 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 6
    10 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 7
    10 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി

  • 8
    10 hours ago

    പെട്രോളിന് ഇന്നും വില കൂടി

  • 9
    10 hours ago

    മലയാളികള്‍ ‘ഗ്ലോബല്‍ സാലറി ചലഞ്ചി’ല്‍ പങ്കെടുക്കണം: മുഖ്യമന്ത്രി