Thursday, September 20th, 2018

കീഴല്ലൂരില്‍ ക്ഷേത്രങ്ങളില്‍ മോഷണം

കണ്ണൂര്‍: കീഴല്ലൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച. ഭണ്ഡാരം പൊളിച്ച് പണം കവര്‍ന്നു. വളയാല്‍ കടാങ്കോട് കല്ലിക്കണ്ടി മടപ്പുര ക്ഷേത്രത്തിലും കോളിപ്പാലം മുത്തപ്പന്‍ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് മുന്നിലെ നടയുടെ ഭാഗത്ത് സ്ഥാപിച്ച ഭണ്ഡാരങ്ങളാണ് കുത്തിപ്പൊളിച്ച് പണം കവര്‍ന്നത്. ഇന്ന് കാലത്ത് ഭക്തര്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ഇരുപതിനായിരത്തോളം രൂപ ഭണ്ഡാരത്തിലുണ്ടാവുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് ഇരുക്ഷേത്രങ്ങളുമുള്ളത്. ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര ക്ഷേത്രപരിസരത്ത് കണ്ടെത്തിയതായി സൂചനയുണ്ട്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. … Continue reading "കീഴല്ലൂരില്‍ ക്ഷേത്രങ്ങളില്‍ മോഷണം"

Published On:Aug 13, 2018 | 11:28 am

കണ്ണൂര്‍: കീഴല്ലൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച. ഭണ്ഡാരം പൊളിച്ച് പണം കവര്‍ന്നു. വളയാല്‍ കടാങ്കോട് കല്ലിക്കണ്ടി മടപ്പുര ക്ഷേത്രത്തിലും കോളിപ്പാലം മുത്തപ്പന്‍ ക്ഷേത്രത്തിലുമാണ് മോഷണം നടന്നത്. ക്ഷേത്രത്തിന് മുന്നിലെ നടയുടെ ഭാഗത്ത് സ്ഥാപിച്ച ഭണ്ഡാരങ്ങളാണ് കുത്തിപ്പൊളിച്ച് പണം കവര്‍ന്നത്. ഇന്ന് കാലത്ത് ഭക്തര്‍ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണം നടന്നത് ശ്രദ്ധയില്‍പ്പെടുന്നത്. ഇരുപതിനായിരത്തോളം രൂപ ഭണ്ഡാരത്തിലുണ്ടാവുമെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നത്. ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് ഇരുക്ഷേത്രങ്ങളുമുള്ളത്. ഭണ്ഡാരങ്ങള്‍ കുത്തിപ്പൊളിക്കാന്‍ ഉപയോഗിച്ച കമ്പിപ്പാര ക്ഷേത്രപരിസരത്ത് കണ്ടെത്തിയതായി സൂചനയുണ്ട്. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് ഈ ക്ഷേത്രത്തിനടുത്തുള്ള ഭഗവതി ക്ഷേത്രത്തിലും കവര്‍ച്ച നടന്നിരുന്നു. പ്രതികളെ ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    4 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    5 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    7 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    7 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    8 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    8 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    8 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല