Thursday, April 25th, 2019

വീട്ടുകാര്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ കവര്‍ച്ച

ആലപ്പുഴ: കായംകുളത്ത് വീട്ടുകാര്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ കവര്‍ച്ച. വീടിനുള്ളില്‍ ഒളിച്ചുകയറിയ മോഷ്ടാവ് 1.4 ലക്ഷം രൂപ അപഹരിച്ചു. ചേരാവള്ളി പുത്തന്‍പുരക്കല്‍ തെക്കതില്‍ ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. പണം ബാഗിനുള്ളിലാക്കി മേശക്കുള്ളില്‍വച്ച് പൂട്ടിയിരിക്കുകയായിരുന്നു. മേശയുടെ താക്കോല്‍ കൈക്കലാക്കി മേശതുറന്ന് മോഷ്ടാവ് പണം അപഹരിച്ചു. ബഷീറും കുടുംബവും മുറിക്കുള്ളില്‍ ടിവി കാണുകയായിരുന്നു. ഇതിനിടെ അടുത്ത മുറിയിലേക്ക് കയറിയ ബഷീറിന്റെ മരുമകള്‍ ബാഗുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ടു. ഇവര്‍ ബഹളമുണ്ടാക്കിയതോടെ മോഷ്ടാവ് യുവതിയെ തള്ളിയിട്ടശേഷം ഓടി രക്ഷപ്പെട്ടു. ബഹളംകേട്ട് ഓടിയെത്തിയ … Continue reading "വീട്ടുകാര്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ കവര്‍ച്ച"

Published On:Aug 6, 2018 | 8:03 am

ആലപ്പുഴ: കായംകുളത്ത് വീട്ടുകാര്‍ ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍ കവര്‍ച്ച. വീടിനുള്ളില്‍ ഒളിച്ചുകയറിയ മോഷ്ടാവ് 1.4 ലക്ഷം രൂപ അപഹരിച്ചു. ചേരാവള്ളി പുത്തന്‍പുരക്കല്‍ തെക്കതില്‍ ബഷീറിന്റെ വീട്ടിലാണ് മോഷണം നടന്നത്. പണം ബാഗിനുള്ളിലാക്കി മേശക്കുള്ളില്‍വച്ച് പൂട്ടിയിരിക്കുകയായിരുന്നു. മേശയുടെ താക്കോല്‍ കൈക്കലാക്കി മേശതുറന്ന് മോഷ്ടാവ് പണം അപഹരിച്ചു. ബഷീറും കുടുംബവും മുറിക്കുള്ളില്‍ ടിവി കാണുകയായിരുന്നു. ഇതിനിടെ അടുത്ത മുറിയിലേക്ക് കയറിയ ബഷീറിന്റെ മരുമകള്‍ ബാഗുമായി ഒരാള്‍ നില്‍ക്കുന്നത് കണ്ടു. ഇവര്‍ ബഹളമുണ്ടാക്കിയതോടെ മോഷ്ടാവ് യുവതിയെ തള്ളിയിട്ടശേഷം ഓടി രക്ഷപ്പെട്ടു. ബഹളംകേട്ട് ഓടിയെത്തിയ അയല്‍ക്കാര്‍ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാനായില്ല. പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

LIVE NEWS - ONLINE

  • 1
    13 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    13 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    34 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    35 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    42 mins ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    2 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    2 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    3 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    3 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം