Tuesday, November 13th, 2018

ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷണം

കോഴിക്കോട്: രാമനാട്ടുകരയില്‍ കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷണം. ദേശീയപാതയില്‍ യൂണിവേഴ്സ്റ്റി റോഡില്‍ തോട്ടുങ്ങലില്‍ കാലികറ്റ് മാളിലാണ് മോഷണം നടന്നത്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന് കടക്കുള്ളില്‍ സൂക്ഷിച്ച ആയിരം രൂപയും നാല് പവനോളം വരുന്ന സ്വര്‍ണ്ണ നാണയങ്ങളുമാണ് മോഷ്ടവ് കവര്‍ന്നത്. രാമനാട്ടുകര തോട്ടുങ്ങല്‍ കുന്നത്ത് ഗസ്സാലി, പെരുമണ്ണ അറപ്പുഴയില്‍ കബീര്‍, ജലീല്‍, ബഷീര്‍, അബ്ദുല്‍ ലത്തീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബാത്ത് റൂം സാധനങ്ങളും, മറ്റും വില്‍ക്കുന്ന സ്ഥാപനത്തിലാണ് … Continue reading "ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷണം"

Published On:Jul 9, 2018 | 8:00 am

കോഴിക്കോട്: രാമനാട്ടുകരയില്‍ കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് മോഷണം. ദേശീയപാതയില്‍ യൂണിവേഴ്സ്റ്റി റോഡില്‍ തോട്ടുങ്ങലില്‍ കാലികറ്റ് മാളിലാണ് മോഷണം നടന്നത്. ശനിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് സംഭവം. കടയുടെ ഷട്ടറിന്റെ പൂട്ട് തകര്‍ത്ത് അകത്തു കടന്ന് കടക്കുള്ളില്‍ സൂക്ഷിച്ച ആയിരം രൂപയും നാല് പവനോളം വരുന്ന സ്വര്‍ണ്ണ നാണയങ്ങളുമാണ് മോഷ്ടവ് കവര്‍ന്നത്. രാമനാട്ടുകര തോട്ടുങ്ങല്‍ കുന്നത്ത് ഗസ്സാലി, പെരുമണ്ണ അറപ്പുഴയില്‍ കബീര്‍, ജലീല്‍, ബഷീര്‍, അബ്ദുല്‍ ലത്തീഫ് എന്നിവരുടെ ഉടമസ്ഥതയിലുള്ള ബാത്ത് റൂം സാധനങ്ങളും, മറ്റും വില്‍ക്കുന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. ഇന്നലെ രാവിലെ എട്ടരയോടെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ഷോറൂമില്‍ സ്ഥാപിച്ച സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. മോഷണം നടന്ന വിവരം ഹൈവേയിലൂടെ കടന്ന് പോകുന്ന വാഹനയാത്രക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ ഷട്ടര്‍ താഴ്ത്തിയിട്ടാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. ഫറോക്ക് എസ് ഐ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വിരലടയാള വിദഗ്തരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.

LIVE NEWS - ONLINE

  • 1
    12 mins ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 2
    24 mins ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 3
    29 mins ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 4
    2 hours ago

    തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ 500 കിലോ റേഷനരി പിടികൂടി

  • 5
    14 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 6
    15 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 7
    17 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 8
    20 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 9
    21 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു