Tuesday, June 18th, 2019

15 പവന്‍ സ്വര്‍ണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവര്‍ന്നു

വയനാട്: നിലമ്പൂരില്‍ വീട്ടുകാര്‍ ഉറങ്ങിക്കിടക്കവേ അലമാരയില്‍സൂക്ഷിച്ച 15 പവന്‍ സ്വര്‍ണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവര്‍ന്നു. നിലമ്പൂര്‍ മുതുകാട് തിങ്കളാഴ്ചരാത്രിയാണ് സംഭവം. നിലമ്പൂര്‍ മുതുകാട് ആലക്കല്‍കുന്നേല്‍ ജോണ്‍സന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാക്കള്‍ കയറിയത്. ഹാളില്‍നിന്ന് പ്രവേശിക്കാവുന്ന മൂന്ന് കിടപ്പുമുറികളില്‍ രണ്ടെണ്ണത്തില്‍ കള്ളന്‍ കയറി. രണ്ടില്‍നിന്നും പണവും സ്വര്‍ണവും മോഷ്ടിച്ചു. മുറികളൊന്നും അകത്തുനിന്ന് കുറ്റിയിട്ടിരുന്നില്ല. ജോണ്‍സണും ഭാര്യ പുഷ്പമ്മയും കിടന്നിരുന്ന മുറിയിലെ അലമാരയില്‍നിന്ന് മൂന്ന് ചെറിയ പെട്ടികളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണം എടുത്തു. വിലകൂടിയ വാച്ച് ഉണ്ടായിരുന്നെങ്കിലും അതെടുത്തില്ല. … Continue reading "15 പവന്‍ സ്വര്‍ണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവര്‍ന്നു"

Published On:Jun 27, 2018 | 8:09 am

വയനാട്: നിലമ്പൂരില്‍ വീട്ടുകാര്‍ ഉറങ്ങിക്കിടക്കവേ അലമാരയില്‍സൂക്ഷിച്ച 15 പവന്‍ സ്വര്‍ണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവര്‍ന്നു. നിലമ്പൂര്‍ മുതുകാട് തിങ്കളാഴ്ചരാത്രിയാണ് സംഭവം. നിലമ്പൂര്‍ മുതുകാട് ആലക്കല്‍കുന്നേല്‍ ജോണ്‍സന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം രാത്രി മോഷ്ടാക്കള്‍ കയറിയത്. ഹാളില്‍നിന്ന് പ്രവേശിക്കാവുന്ന മൂന്ന് കിടപ്പുമുറികളില്‍ രണ്ടെണ്ണത്തില്‍ കള്ളന്‍ കയറി. രണ്ടില്‍നിന്നും പണവും സ്വര്‍ണവും മോഷ്ടിച്ചു. മുറികളൊന്നും അകത്തുനിന്ന് കുറ്റിയിട്ടിരുന്നില്ല. ജോണ്‍സണും ഭാര്യ പുഷ്പമ്മയും കിടന്നിരുന്ന മുറിയിലെ അലമാരയില്‍നിന്ന് മൂന്ന് ചെറിയ പെട്ടികളിലായി സൂക്ഷിച്ചിരുന്ന സ്വര്‍ണം എടുത്തു. വിലകൂടിയ വാച്ച് ഉണ്ടായിരുന്നെങ്കിലും അതെടുത്തില്ല. അലമാരയുടെ ഒരു വാതില്‍ മാത്രമാണ് തുറന്നത്. അലമാരയില്‍ കൂടുതല്‍ സ്വര്‍ണവും പണവും ഉണ്ടായിരുന്നെങ്കിലും അതെടുത്തിരുന്നില്ല. അടുത്തമുറിയില്‍ മകള്‍ മാത്രമാണ് കിടന്നിരുന്നത്. അവിടെനിന്ന് ഒരു പേഴ്‌സും അതിലുള്ള പണവും എടുത്തു. അതേ അലമാരയില്‍ത്തന്നെ മറ്റൊരു ഡ്രോയില്‍ ഒരു ലക്ഷം രൂപയും നാലുപവന്റെ സ്വര്‍ണാഭരണവും ഉണ്ടായിരുന്നു. കള്ളന്റെ ശ്രദ്ധയില്‍ അത് പെട്ടില്ല. ജോണ്‍സന്റെ അമ്മയും മറ്റൊരു മകളും കിടന്നിരുന്ന മൂന്നാമത്തെ മുറിയില്‍ കള്ളന്‍ കയറിയിട്ടില്ല. രാവിലെ ആറുമണിക്ക് മുന്‍പേ എഴുന്നേറ്റ പുഷ്പമ്മ സ്വര്‍ണംവെച്ചിരുന്ന ചെറിയ പെട്ടികളും മുക്കുപണ്ടവും അടുക്കളയില്‍ അലക്ഷ്യമായി കിടക്കുന്നത് കണ്ടപ്പോഴാണ് കൂടുതല്‍ ശ്രദ്ധിച്ചത്. വീട്ടിലുണ്ടായിരുന്ന പഴവും മോഷ്ടാക്കള്‍ കഴിച്ചിട്ടുണ്ട്. മുറിക്കുള്ളില്‍ നോക്കിയപ്പോള്‍ അലമാരയില്‍ സ്വര്‍ണംകണ്ടില്ല. മുന്‍വശത്തെ വാതില്‍ പുറത്തുനിന്ന് ഓടാമ്പല്‍ വലിച്ചിട്ടതായി കണ്ടു. പൂട്ട് തകര്‍ക്കുകയോ വാതില്‍ പൊളിക്കുകയോ ചെയ്തിട്ടില്ല. പിറകില്‍ അടുക്കളഭാഗത്തെ വാതില്‍ രാത്രിയില്‍ താഴിട്ടുപൂട്ടിയ നിലയില്‍ത്തന്നെയായിരുന്നു. മുകളില്‍ ടെറസ്സിലേക്ക് പോകുന്നിടത്തെ വാതിലിന് പൂട്ടുണ്ടായിരുന്നില്ല.നിലമ്പൂര്‍ പോലീസില്‍ പരാതി നല്‍കി. നിലമ്പൂര്‍ സിഐ കെഎം ബിജു, എസ്‌ഐ ബിനു തോമസ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

LIVE NEWS - ONLINE

  • 1
    10 hours ago

    ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

  • 2
    12 hours ago

    സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

  • 3
    13 hours ago

    മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

  • 4
    16 hours ago

    തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 5
    18 hours ago

    പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

  • 6
    19 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 7
    20 hours ago

    സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

  • 8
    20 hours ago

    ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

  • 9
    21 hours ago

    അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി