Wednesday, September 26th, 2018

മോഷ്ടാവിനെ മറുനാടന്‍ തൊഴിലാളികള്‍ പിടികൂടി

തൃശൂര്‍: താമസസ്ഥലത്ത് സൂക്ഷിച്ച പണം മോഷ്ടിച്ചയാളെ മറുനാടന്‍ തൊഴിലാളികള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കോനൂരിലെ പാലമുറി റോഡിനരികില്‍ പൊന്നോത്ത് പറമ്പില്‍ വിജയന്റെ വാടകക്കെട്ടിടത്തില്‍ താമസിച്ചിരുന്ന മറുനാടന്‍ തൊഴിലാളികളുടെ പണമാണ് മോഷ്ടിച്ചത്. 1,65,000 രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ തൊഴിലാളികള്‍ ജോലിക്കുപോയ സമയത്താണ് സംഭവം. നാട്ടിലേക്ക് അയക്കാനായി വെച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. തൊഴിലാളികള്‍ക്കായി ബാങ്ക് ഇടപാടുകള്‍ നടത്തുന്ന സിറാജുദ്ദീനാണ് പണം സൂക്ഷിച്ചിരുന്നത്. എല്ലാവര്‍ക്കുമൊപ്പം പുറത്തുപോയ സിറാജുദ്ദീന്‍ അധികം വൈകാതെ തിരിച്ചുവന്നപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഉടനെ വാര്‍ഡ് അംഗം … Continue reading "മോഷ്ടാവിനെ മറുനാടന്‍ തൊഴിലാളികള്‍ പിടികൂടി"

Published On:Jun 14, 2018 | 8:06 am

തൃശൂര്‍: താമസസ്ഥലത്ത് സൂക്ഷിച്ച പണം മോഷ്ടിച്ചയാളെ മറുനാടന്‍ തൊഴിലാളികള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. കോനൂരിലെ പാലമുറി റോഡിനരികില്‍ പൊന്നോത്ത് പറമ്പില്‍ വിജയന്റെ വാടകക്കെട്ടിടത്തില്‍ താമസിച്ചിരുന്ന മറുനാടന്‍ തൊഴിലാളികളുടെ പണമാണ് മോഷ്ടിച്ചത്. 1,65,000 രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെ തൊഴിലാളികള്‍ ജോലിക്കുപോയ സമയത്താണ് സംഭവം. നാട്ടിലേക്ക് അയക്കാനായി വെച്ചിരുന്ന പണമാണ് മോഷ്ടിച്ചത്. തൊഴിലാളികള്‍ക്കായി ബാങ്ക് ഇടപാടുകള്‍ നടത്തുന്ന സിറാജുദ്ദീനാണ് പണം സൂക്ഷിച്ചിരുന്നത്. എല്ലാവര്‍ക്കുമൊപ്പം പുറത്തുപോയ സിറാജുദ്ദീന്‍ അധികം വൈകാതെ തിരിച്ചുവന്നപ്പോഴാണ് പണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. ഉടനെ വാര്‍ഡ് അംഗം സിവി ദാമോദരന്‍ വഴി പോലീസില്‍ വിവരമറിയിച്ചു. രാത്രി എട്ടുമണിയോടെ ജങ്ഷനിലേക്ക് പെട്ടിയുമായി എത്തിയയാളെ തൊഴിലാളികള്‍ തടഞ്ഞുനിര്‍ത്തി ചോദ്യംചെയ്തു. ആദ്യം പണം എടുത്തിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനിന്നെങ്കിലും പിന്നീട് ചോദ്യംചെയ്തതോടെ പ്രതി മോഷ്ടിച്ചെന്ന് സമ്മതിച്ചു. പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.

LIVE NEWS - ONLINE

  • 1
    2 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 2
    4 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 3
    6 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 4
    6 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 5
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 6
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 7
    6 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 8
    6 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 9
    7 hours ago

    കനകമല ഐഎസ് കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു