ഇടുക്കി: തൊടുപുഴ മണക്കാട് ജങ്ഷനിലുള്ള സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ കപ്പേളയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് കവര്‍ച്ച. പ്രതിയെന്ന് സംശയിക്കുന്ന പത്തനംതിട്ട സ്വദേശിയെ തൊടുപുഴ പോലീസ് കസ്റ്റഡിയിലെടുത്തു. ടെയ്ലറിങ് ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമിക്കവെ ഉറങ്ങിപ്പോയ ഇയാളെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു എന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ ആറോടെ നടക്കാനിറങ്ങിയവരാണ് കപ്പേളക്ക് സമീപമുള്ള ടെയ്ലറിങ് ഷോപ്പില്‍ ഒരാള്‍ കിടന്നുറങ്ങുന്നത് ശ്രദ്ധിക്കുന്നത്. സംശയം തോന്നിയ ഇവര്‍ കടയുടമയെ വിവരമറിയിച്ചു. കട തകര്‍ത്തതാണെന്ന് മനസ്സിലായതോടെ പോലീസിനെ വിവരമറിയിക്കുകയും പരിസരം നിരീക്ഷിച്ചപ്പോള്‍ കപ്പേളയുടെ … Continue reading "കപ്പേളയുടെ നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്ന് കവര്‍ച്ച"