Monday, July 22nd, 2019

വീടിന്റെ ഓട് ഇളക്കിമാറ്റി അകത്തു കടന്ന് മോഷണം

തൃശൂര്‍: കുന്നംകുളം കോടതി റോഡിന് സമീപം വാടകക്ക് താമസിക്കുന്ന ടെയ്‌ലര്‍ ചെറുകുന്ന് സ്വദേശി ചുങ്കത്ത് ഉല്ലാസിന്റെ ഓടിട്ട വീടിന്റെ ഓട് ഇളക്കിമാറ്റി അകത്തു കടന്ന് മോഷണം. മോഷ്ടാവ് ഉല്ലാസിന്റെ മകളുടെ മുറിയില്‍നിന്ന് രണ്ടു മൊബൈല്‍ ഫോണുകളും ഒരു ടാബും 3000 രൂപയുമാണ് മോഷ്ടിച്ചത്. മകളുടെ ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെഴുന്നേറ്റെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 2.45 നാണ് സംഭവം. ഓടിട്ട വീടിന്റെ മുന്‍വശത്തെ വരാന്തയിലാണ് ഓടിളക്കി മാറ്റിയശേഷം മോഷ്ടാവ് ആദ്യം കടന്നത്. അകത്തു കടക്കാന്‍ കഴിയാതിരുന്ന … Continue reading "വീടിന്റെ ഓട് ഇളക്കിമാറ്റി അകത്തു കടന്ന് മോഷണം"

Published On:May 26, 2018 | 8:05 am

തൃശൂര്‍: കുന്നംകുളം കോടതി റോഡിന് സമീപം വാടകക്ക് താമസിക്കുന്ന ടെയ്‌ലര്‍ ചെറുകുന്ന് സ്വദേശി ചുങ്കത്ത് ഉല്ലാസിന്റെ ഓടിട്ട വീടിന്റെ ഓട് ഇളക്കിമാറ്റി അകത്തു കടന്ന് മോഷണം. മോഷ്ടാവ് ഉല്ലാസിന്റെ മകളുടെ മുറിയില്‍നിന്ന് രണ്ടു മൊബൈല്‍ ഫോണുകളും ഒരു ടാബും 3000 രൂപയുമാണ് മോഷ്ടിച്ചത്. മകളുടെ ബഹളം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നെഴുന്നേറ്റെങ്കിലും മോഷ്ടാവ് ഓടിരക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 2.45 നാണ് സംഭവം. ഓടിട്ട വീടിന്റെ മുന്‍വശത്തെ വരാന്തയിലാണ് ഓടിളക്കി മാറ്റിയശേഷം മോഷ്ടാവ് ആദ്യം കടന്നത്. അകത്തു കടക്കാന്‍ കഴിയാതിരുന്ന മോഷ്ടാവ് വീണ്ടും ഓടിളക്കി മാറ്റിയശേഷം മറ്റൊരു മുറിയില്‍ കടന്നു. ഈ മുറിയില്‍ കോളജ് വിദ്യാര്‍ഥിനിയായ മകളാണ് കിടന്നുറങ്ങിയിരുന്നത്. ഈ മുറിയിലെ മേശയില്‍ വച്ചിരുന്ന പണവും മൊബൈല്‍ ഫോണും ടാബലെറ്റുമാണ് കവര്‍ന്നത്. വീടിന്റെ മുന്‍വശത്തെ ഗ്രില്ലും വാതിലും തുറന്നുവച്ച് ഉല്ലാസും ഭാര്യയും കിടന്നിരുന്ന ഹാളിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടി കുറ്റിയിട്ടശേഷമാണ് മോഷ്ടാവ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്കിടെ കാല്‍ പെരുമാറ്റം കേട്ട മകള്‍ മുറിയില്‍നിന്ന് നിലവിളിച്ചപ്പോള്‍ മോഷ്ടാവ് പെണ്‍കുട്ടിയുടെ വായ പൊത്തിപിടിച്ചു. മകളുടെ നിലവിളികേട്ട് ഉല്ലാസും ഭാര്യയും വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ പുറത്തുനിന്ന് പൂട്ടിയതായി കണ്ടെത്തി. വാതില്‍ ചവുട്ടി പൊളിച്ച് ഉല്ലാസ് മകളുടെ മുറിയിലെത്തിയപ്പോഴേക്കും മോഷ്ടാവ് വീട്ടുകാരെ വെട്ടിച്ച് മുറിയില്‍നിന്നും ഓടി രക്ഷപ്പെട്ടിരുന്നു.

LIVE NEWS - ONLINE

  • 1
    1 min ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 2
    33 mins ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 3
    58 mins ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 4
    2 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 5
    2 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 6
    3 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 7
    3 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു

  • 8
    3 hours ago

    വീട്ടമ്മ മരിച്ച നിലയില്‍

  • 9
    3 hours ago

    കൊയിലാണ്ടി ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു