Wednesday, September 19th, 2018

ക്ഷേത്രവും വീടും കുത്തിത്തുറന്ന് മോഷണം

തൃശൂര്‍: നാട്ടിക കയ്പമംഗലത്ത് ക്ഷേത്രവും വീടും കുത്തിത്തുറന്ന് മോഷണം. വഴിയമ്പലം വന്‍പറമ്പില്‍ ശ്രീഭദ്രകാളി ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. അകത്തെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. ക്ഷേത്രത്തിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത നിലയിലാണ്. ഓഫീസ് മേശവലിപ്പില്‍ സൂക്ഷിച്ച പണവും കവര്‍ന്നു. ശ്രീകോവില്‍ കുത്തിതുറന്നിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ കമ്മിറ്റിയുടെ ഭാരവാഹികളാണ് മോഷണവിവരം ആദ്യം അറിയുന്നത്. മൂന്നു മാസം മുമ്പാണ് ക്ഷേത്രഭണ്ഡാരം തുറന്നത്. 10,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം മേല്‍ശാന്തി പറഞ്ഞു. ക്ഷേത്രത്തിന് തൊട്ടടുത്ത പുല്ലാട്ട് … Continue reading "ക്ഷേത്രവും വീടും കുത്തിത്തുറന്ന് മോഷണം"

Published On:May 21, 2018 | 8:05 am

തൃശൂര്‍: നാട്ടിക കയ്പമംഗലത്ത് ക്ഷേത്രവും വീടും കുത്തിത്തുറന്ന് മോഷണം. വഴിയമ്പലം വന്‍പറമ്പില്‍ ശ്രീഭദ്രകാളി ഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. അകത്തെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. ക്ഷേത്രത്തിന്റെ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത നിലയിലാണ്. ഓഫീസ് മേശവലിപ്പില്‍ സൂക്ഷിച്ച പണവും കവര്‍ന്നു. ശ്രീകോവില്‍ കുത്തിതുറന്നിട്ടുണ്ടെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. പുലര്‍ച്ചെ ക്ഷേത്രത്തിലെത്തിയ കമ്മിറ്റിയുടെ ഭാരവാഹികളാണ് മോഷണവിവരം ആദ്യം അറിയുന്നത്. മൂന്നു മാസം മുമ്പാണ് ക്ഷേത്രഭണ്ഡാരം തുറന്നത്. 10,000 രൂപയോളം നഷ്ടപ്പെട്ടതായി ക്ഷേത്രം മേല്‍ശാന്തി പറഞ്ഞു. ക്ഷേത്രത്തിന് തൊട്ടടുത്ത പുല്ലാട്ട് രാമദാസിന്റ വീടും കുത്തിത്തുറന്നെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. വീടിനകത്തെ എല്ലാ വാതിലുകളും അലമാരകളും കുത്തിത്തുറന്നിട്ടു. സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. കൈ അടയാളം പതിഞ്ഞിടത്തെല്ലാം മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും വിതറിയിട്ടുണ്ട്. രാമദാസിന്റെ കുടുംബം മൂന്നുദിവസമായി ബന്ധുവീട്ടിലായിരുന്നു. മതിലകം പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 2
    3 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 3
    5 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 4
    6 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 5
    7 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 6
    8 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 7
    8 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 8
    9 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 9
    9 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല