Friday, November 16th, 2018

കോളജില്‍ വീണ്ടും കവര്‍ച്ച ; 45000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയി

കാസര്‍കോട്: ഗവ. കോളജില്‍ മൂന്നാം തവണയും കവര്‍ച്ച. കെമിസ്ട്രി ലാബില്‍ നിന്നും 45,000 രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. ലാബിന്റെ വാതിലിന്റെ പൂട്ടുതകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. 45,000 രൂപ വില വരുന്ന വാക്കം പൈപ്പാണ് മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയതെന്ന് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തെ രണ്ടു തവണ കോളജില്‍ കവര്‍ച്ച നടന്നിരുന്നു. ഈ കഴിഞ്ഞ ക്രിസ്മസിന് കോളജ് അടച്ച സമയം കെമിസ്ട്രി ലാബിന്റെ ജനല്‍ കമ്പി വളച്ച് അകത്തു കടന്ന മോഷ്ടാവ് മൂന്ന് മെറ്റല്‍ ടാപ്പുകള്‍, ബൈന്റ് … Continue reading "കോളജില്‍ വീണ്ടും കവര്‍ച്ച ; 45000 രൂപയുടെ സാധനങ്ങള്‍ മോഷണം പോയി"

Published On:Jan 10, 2018 | 10:04 am

കാസര്‍കോട്: ഗവ. കോളജില്‍ മൂന്നാം തവണയും കവര്‍ച്ച. കെമിസ്ട്രി ലാബില്‍ നിന്നും 45,000 രൂപയുടെ സാധനങ്ങളാണ് മോഷ്ടിച്ചത്. ലാബിന്റെ വാതിലിന്റെ പൂട്ടുതകര്‍ത്താണ് മോഷ്ടാവ് അകത്തുകടന്നത്. 45,000 രൂപ വില വരുന്ന വാക്കം പൈപ്പാണ് മോഷ്ടിച്ചു കടത്തിക്കൊണ്ടുപോയതെന്ന് ടൗണ്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
നേരത്തെ രണ്ടു തവണ കോളജില്‍ കവര്‍ച്ച നടന്നിരുന്നു. ഈ കഴിഞ്ഞ ക്രിസ്മസിന് കോളജ് അടച്ച സമയം കെമിസ്ട്രി ലാബിന്റെ ജനല്‍ കമ്പി വളച്ച് അകത്തു കടന്ന മോഷ്ടാവ് മൂന്ന് മെറ്റല്‍ ടാപ്പുകള്‍, ബൈന്റ് പൈപ്പ്, രണ്ട് വാഷ് ബേസിന്‍ ജോയിന്റ് പൈപ്പുകള്‍, മെറ്റല്‍ വാള്‍വുകള്‍ തുടങ്ങിയവ കടത്തിക്കൊണ്ടുപോയിരുന്നു. മൊത്തം 10,000 രൂപയുടെ നഷ്ടമാണ് അന്ന് സംഭവിച്ചത്. ഈ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് കോളജില്‍ വീണ്ടും കവര്‍ച്ച നടന്നത്. കോളജില്‍ രാവിലെയും പകലുമായി രണ്ട് കാവല്‍ക്കാര്‍ ഉണ്ടെങ്കിലും കവര്‍ച്ച നടക്കുന്നത് പതിവായിരിക്കുകയാണ്.

 

LIVE NEWS - ONLINE

  • 1
    6 hours ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 2
    7 hours ago

    തൃപ്തി ദേശായി മടങ്ങുന്നു

  • 3
    8 hours ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 4
    10 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 5
    13 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 6
    14 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 7
    15 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 8
    15 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 9
    16 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം