രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയുടെ സ്വര്‍ണവള കവര്‍ന്നു

Published:December 16, 2016

മലപ്പുറം: തിരൂരങ്ങാടിയില്‍ സ്‌കൂളിലത്തെിയ യുവാവ് രണ്ടാംക്ലാസ് വിദ്യാര്‍ഥിനിയെ കബളിപ്പിച്ച് സ്വര്‍ണവള തട്ടിയെടുത്ത് രക്ഷപ്പെട്ടു. വെന്നിയൂര്‍ പെരുമ്പുഴ എഎംഎല്‍പി സ്‌കൂളിലാണ് സംഭവം. കഴിഞ്ഞ ദിവസം വൈകീട്ട് കുട്ടികള്‍ക്ക് പാല്‍ വിതരണം നടക്കുന്നതിനിടെയാണ് യുവാവ് സ്‌കൂളിലത്തെി പ്രധാനാധ്യാപകന്‍ ആവശ്യപ്പെട്ടതാണെന്ന് പറഞ്ഞ് വള ഊരി വാങ്ങിയത്. ഇയാള്‍ പിന്നീട് അതുവഴി വന്ന ബൈക്കില്‍ കയറി രക്ഷപ്പെട്ടെന്ന് കോട്ടക്കല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് അന്വേഷണമാരംഭിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.