പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച

Published:December 5, 2016

Theft Full Image 88888

 

 

 
കണ്ണൂര്‍: എളയാവൂര്‍ ക്ഷേത്രത്തിന് സമീപം പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച. റിട്ട ലഫ്റ്റനന്റ് കേണല്‍ ദാമോദരന്‍ നായരുടെ ടെമ്പിള്‍ ലൈറ്റ് വീട്ടിലാണ് കവര്‍ച്ച നടന്നത്. അടുക്കള ഭാഗത്തെ ഗ്രില്‍സ് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാക്കള്‍ ടി വിയും ചെമ്പ് പാത്രങ്ങളും കവര്‍ന്നു. മകന്റെ ജോലിസ്ഥലമായ ചണ്ഡിഗഡിലേക്ക് പോയതായിരുന്നു ദാമോദരന്‍ നായര്‍. തിരിച്ചെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യമറിഞ്ഞത്. ടൗണ്‍ പൊലീസില്‍ പരാതി നല്‍കി.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.