Saturday, September 22nd, 2018

തിയറ്റര്‍ പീഡനം; ഉടമ അറസ്റ്റില്‍ 

കേസിലെ പ്രതിയായ മൊയ്തീന്‍ കുട്ടി റിമാന്റിലാണ്. ഇയാള്‍ക്ക് വേണ്ടി അഡ്വ. ആളൂരാണ് കോടതിയില്‍ ഹാജരാകുന്നത്.

Published On:Jun 4, 2018 | 2:50 pm

എടപ്പാള്‍: തിയറ്ററില്‍ ബാലികയെ പീഡിപ്പിച്ച സംഭവത്തില്‍ വിവരം പോലീസിനെ അറിയിക്കുന്നതില്‍ വീഴ്ച വരുത്തി എന്നാരോപിച്ച് തിയറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തു. തിയറ്റര്‍ ഉടമയായ ഇ.സി സതീഷിനെയാണ് അറസ്റ്റ് ചെയ്തത്. ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു, വിവരം പോലീസിനെ അറിയിച്ചില്ല എന്നീ കുറ്റങ്ങളാണ് ചുമത്തിയതെന്നാണ് റിപ്പോര്‍ട്ട്.കേസിലെ പ്രതിയായ മൊയ്തീന്‍ കുട്ടി റിമാന്റിലാണ്. ഇയാള്‍ക്ക് വേണ്ടി അഡ്വ. ആളൂരാണ് കോടതിയില്‍ ഹാജരാകുന്നത്. പത്ത് വയസുകാരി പീഡനത്തിന് ഇരയായത് സതീശന്റെ തിയറ്ററില്‍ വെച്ചായിരുന്നു. വിവരം പോലീസിനെ അറിയിക്കാതെ ചൈല്‍ഡ് ലൈനെയാണ് സതീശന്‍ അറിയിച്ചത്. സിസി ടിവി ദൃശ്യങ്ങളും ചൈല്‍ഡ് ലൈന് കൈമാറിയിരുന്നു. ചൈല്‍ഡ് ലൈനാണ് പോലീസില്‍ പരാതി നല്‍കിയിരുന്നത്. എന്നാല്‍ നടപടി ഒന്നും ഉണ്ടായിരുന്നില്ലരണ്ട് തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്ന സംഭവം മാധ്യമങ്ങള്‍ വഴി പുറത്തറിഞ്ഞതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന കേസ് വെളിച്ചത്തു കൊണ്ടുവന്നതിന് വനിതാ കമീഷനടക്കം തിയറ്റര്‍ ഉടമയെ അഭിനന്ദിച്ചിരുന്നു. പോലീസിന്റേത് പ്രതികാര നടപടിയെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.രണ്ട് തവണ പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാതിരുന്ന സംഭവം മാധ്യമങ്ങള്‍ വഴി പുറത്തറിഞ്ഞതോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന് രൂക്ഷ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന കേസ് വെളിച്ചത്തു കൊണ്ടുവന്നതിന് വനിതാ കമീഷനടക്കം തിയറ്റര്‍ ഉടമയെ അഭിനന്ദിച്ചിരുന്നു. പോലീസിന്റേത് പ്രതികാര നടപടിയെന്ന് ആരോപണം ഉയര്‍ന്നു കഴിഞ്ഞു.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    6 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    9 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    12 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    12 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    12 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    14 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    14 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    14 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള